ന്യൂഡൽഹി: ഡൽഹിയിൽ ടിപിആർ ഉയർന്ന് നിൽക്കുന്നെങ്കിലും കേസുകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവ്. ഇന്ന് 20,718 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ടിപിആർ ഇപ്പോഴും രാജ്യത്ത് തലസ്ഥാനത്ത് ഉയർന്ന് തന്നെയാണ്. ഇന്ന് 30.64 ശതമാനമാണ് ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് 30 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 25,335 ആയി. വെള്ളിയാഴ്ച 24,383 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്.