- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു റൺവേയിൽ രണ്ടുവിമാനങ്ങൾ ഒരേ സമയം; യുവരാജുൾപ്പെടെയുള്ള ഡൽഹി ഡെയർഡെവിൾസ് താരങ്ങൾ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് പൈലറ്റിന്റെ അവസരോചിത ഇടപെടലിനാൽ
റായ്പുർ: ഇന്ത്യൻ ക്രിക്കറ്റ് ലോകം സാക്ഷിയാകേണ്ടിയിരുന്ന ഏറ്റവും വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. വിമാന അപകടത്തിൽ നിന്ന് യുവരാജ് ഉൾപ്പടെയുള്ള ഡൽഹി ഡെയർഡെവിൾസ് താരങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. റായ്പുർ വിമാനത്താവളത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മൽസരത്തിനുശേഷം കൊൽക്കത്തയിൽനിന്നു റായ്പൂരില
റായ്പുർ: ഇന്ത്യൻ ക്രിക്കറ്റ് ലോകം സാക്ഷിയാകേണ്ടിയിരുന്ന ഏറ്റവും വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. വിമാന അപകടത്തിൽ നിന്ന് യുവരാജ് ഉൾപ്പടെയുള്ള ഡൽഹി ഡെയർഡെവിൾസ് താരങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
റായ്പുർ വിമാനത്താവളത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മൽസരത്തിനുശേഷം കൊൽക്കത്തയിൽനിന്നു റായ്പൂരിലേക്ക് വരികയായിരുന്നു ഡെയർഡെവിൾസ് ടീം. ഇവർ സഞ്ചരിച്ചിരുന്ന വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്ന റൺവേയിൽ മറ്റൊരു വിമാനം പറന്നുയരാൻ തുടങ്ങിയതാണ് അപകടസാധ്യത സൃഷ്ടിച്ചത്.
എന്നാൽ പൈലറ്റിന്റെ അവസരോചിതമായ ഇടപെടൽ കൂട്ടിയിടി ഒഴിവാക്കി. സാധാരണ ലാൻഡ് ചെയ്യേണ്ടിയിരുന്ന ഭാഗം ഒഴിവാക്കി, സുരക്ഷിതമായി വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു പൈലറ്റ്. സിഗ്‌നൽ വിഭാഗത്തിലെ പിഴവ് കാരണമാണ് ഇത്തരത്തിലൊരു പ്രശ്‌നമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒമ്പതിനും 12നും റായ്പുരിൽ ഡെയർഡെവിൾസിന് ഐപിഎൽ മൽസരങ്ങളുണ്ട്. ഒമ്പതിന് സൺറൈസേഴ്‌സ് ഹൈദരാബാദിനെയും 12ന് ചെന്നൈ സൂപ്പർ കിങ്‌സിനേയുമാണ് റായ്പുരിൽ ഡൽഹി നേരിടുന്നത്.