ഡെൽഹി: കരുത്തരായ ബെംഗളൂരു എഫ് സിയെ ഏകപക്ഷീയമായ രണ്ടു ഗോളിന് പരാജയപ്പെടുത്തി ഡെൽഹി ഡൈനാമോസിന് വിജയം.സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയ ഡൽഹിക്ക് ഏഴു പോയന്റായി.

ഡൈനാമോസിനായി യുവ ഇന്ത്യൻ താരം ലാലിയൻസുവാള ചാങ്‌തേയാണ് നിർണായകമായ ആദ്യ ഗോൾ നേടിയത്. കളിയുടെ അവസാന നിമിഷത്തിൽ പെനാൾട്ടിയിലൂടെ ആയിരുന്നു രണ്ടാമത്തെ ഗോൾ. ഗുയോൺ ഫെർണാണ്ടസാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

ഡെൽഹിയുടെ സീസണിലെ രണ്ടാം ജയൻ മാത്രമാണിത്.ബെംഗളൂരുവുമായി സീസൺ തുടക്കത്തിൽ ഏറ്റുമുട്ടിയപ്പോൾ 4-1 എന്ന വലിയ പരാജയം തന്നെ ഡെൽഹിക്ക് നേരിടേണ്ടി വന്നിരുന്നു.