- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ കെജ്രിവാളും വീണ്ടും നേർക്കു നേർ വരുന്നു; ഡൽഹി ഫെബ്രുവരി ഏഴിന് നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ നേരത്തെയാക്കി ബിജെപിയും ആം ആദ്മിയും
ന്യൂഡൽഹി: ഡൽഹിയിലിപ്പോൾ തണുപ്പിന്റെ സീസണാണ്. ഈ തണുപ്പിനെ പ്രതിരോധിക്കും വിധം രാജ്യതലസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലാണ് ഇത്തവണ നേർക്കുനേർ പോരാട്ടമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ പൂർവ്വകാല പ്രതാപം തിരിച്ചുപിടിക്കുക എന്ന ലക്ഷ്

ന്യൂഡൽഹി: ഡൽഹിയിലിപ്പോൾ തണുപ്പിന്റെ സീസണാണ്. ഈ തണുപ്പിനെ പ്രതിരോധിക്കും വിധം രാജ്യതലസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലാണ് ഇത്തവണ നേർക്കുനേർ പോരാട്ടമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ പൂർവ്വകാല പ്രതാപം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസും രംഗത്തെത്തുന്നതോടെ തെരഞ്ഞെടുപ്പ് പോരാട്ടം പൊടിപാറും. ഒരു വർഷത്തോളമായി രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരുന്ന ഡൽഹിയിൽ അടുത്തമാസം ഏഴിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ വി എസ് സമ്പത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10നാണ് വോട്ടെണ്ണൽ.
സുപ്രീംകോടതി നിർദ്ദേശപ്രകാരം നിഷേധ വോട്ട് (നോട്ട) സംവിധാനവും ഏർപ്പെടുത്തിയതായി 2013 ഡിസംബർ നാലിനാണ് ഏറ്റവും ഒടുവിൽ ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടന്നത്. 70 അംഗ നിയമസഭയിൽ ബിജെപിക്ക് 31 സീറ്റും ആം ആദ്മി പാർട്ടിക്ക് 28 സീറ്റുമാണ് അന്ന് ലഭിച്ചത്. 15 വർഷം അധികാരത്തിലിരുന്ന കോൺഗ്രസിന് എട്ട് സീറ്റ് മാത്രമാണ് നേടാനായത്. മറ്റു കക്ഷികൾ മൂന്നു സീറ്റ് നേടി.
സർക്കാർ രൂപീകരിക്കാൻ വേണ്ട കേവലഭൂരിപക്ഷമായ 36 സീറ്റ് തികയ്ക്കാൻ ബിജെപിക്ക് കഴിയാതെ വന്നതിനെ തുടർന്ന് കോൺഗ്രസിന്റെ പിന്തുണയോടെ ആം ആദ്മി സർക്കാരുണ്ടാക്കി. എന്നാൽ ജൻലോക്പാൽ ബിൽ നടപ്പാക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് കേജ്‌രിവാൾ മന്ത്രിസഭ 49 ദിവസത്തിന് ശേഷം 2014 ഫെബ്രുവരി 15നാണ് രാജിവച്ചു. അതിനു ശേഷം പലതവണ സർക്കാർ രൂപീകരണ ചർച്ചകൾ നടന്നെങ്കിലും ഒന്നും വലിജയം കണ്ടില്ല. തുടർന്നാണ് നിയമസഭ മരവിപ്പിച്ചു നിർത്തി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
ഡൽഹിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ജനുവരി 21വരെ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 22ന് നടക്കും. 24വരെ പത്രിക പിൻവലിക്കാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് തന്നെ ആം ആദ്മി പാർട്ടിയും ബിജെപിയും മുന്നൊരുക്കം നടത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ മോദിയെ മുൻനിർത്തി പ്രചരണം നടത്താനാണ് ബിജെപിയുടെ ശ്രമം. കഴിഞ്ഞ ദിവസം നടത്തിയ റാലിയിൽ മോദി കെജ്രിവാളിനെ അരാജകവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. ഇതിന് മറുപടി നൽകിയ കെജ്രിവാൾ മോദിയുടെ ഭരണത്തെ രൂക്ഷമായി വിമർശിക്കുകയുണ്ടായി. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടുമൊരു മോദി-കെജ്രിവാൾ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.

