- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസംഗത്തിനൊപ്പം പ്രവൃത്തിയും കൂട്ടും; പാവങ്ങൾക്കായി പ്രത്യേക പദ്ധതികൾ വരും; നയവൈകല്യങ്ങൾ തിരുത്താൻ ഒരുങ്ങി ആപ്പ് എഫക്ടിൽ വിരണ്ട മോദി
ന്യൂഡൽഹി: വീഴ്ചയിൽ വിലപിച്ചിരിക്കാതെ അതിൽ നിന്ന് പാഠം പഠിച്ച് പോരായ്മകൾ നികത്തി ഉയിർത്തെഴുന്നേറ്റ് മുന്നേറുന്നവനാണ് തന്ത്രശാലി. ഡൽഹി ഇലക്ഷനിലെ ദയനീയമായ വീഴ്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഉയിർത്തെഴുന്നേൽക്കാൻ ആ തന്ത്രം പയറ്റാനൊരുങ്ങുകയാണ് മോദി. ഇതിന്റെ ഭാഗമായി പ്രസംഗത്തിനൊപ്പം കൂടുതൽ പ്രവൃത്തിയും പ്രാവർത്തികമാക്കാൻ ഒരുങ്ങുകയ

ന്യൂഡൽഹി: വീഴ്ചയിൽ വിലപിച്ചിരിക്കാതെ അതിൽ നിന്ന് പാഠം പഠിച്ച് പോരായ്മകൾ നികത്തി ഉയിർത്തെഴുന്നേറ്റ് മുന്നേറുന്നവനാണ് തന്ത്രശാലി. ഡൽഹി ഇലക്ഷനിലെ ദയനീയമായ വീഴ്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഉയിർത്തെഴുന്നേൽക്കാൻ ആ തന്ത്രം പയറ്റാനൊരുങ്ങുകയാണ് മോദി. ഇതിന്റെ ഭാഗമായി പ്രസംഗത്തിനൊപ്പം കൂടുതൽ പ്രവൃത്തിയും പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് മോദി സർക്കാർ. പാവപ്പെട്ടവരുടെ കരുത്തിലാണ് ഡൽഹിയിൽ ആം ആദ്മി തിരിച്ച് വന്നിരിക്കുന്നതെന്ന് മനസ്സിലാക്കിയ മോദി പാവപ്പെട്ടവരെ പാട്ടിലാക്കാൻ പ്രത്യേ പദ്ധതികൾ കൊണ്ടുവരാനും കേന്ദ്രസർക്കാർ തിരക്കിട്ട ആലോചനയിലാണ്. ചുരുക്കിപ്പറഞ്ഞാൽ ആപ്പ് എഫക്ടിൽ വിരണ്ട മോദി നയവൈകല്യങ്ങൾ തിരുത്താൻ ഒരുങ്ങുകയാണെന്ന് സാരം.
ജനങ്ങളെ കൈയിലെടുക്കാൻ അവർക്ക് കൂടുതൽ അനുഭവ ഭേദ്യമാകുന്ന പദ്ധതികളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മോദി സർക്കാർ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ജനങ്ങൾക്ക് അത്രയ്ക്ക് അനുഭവിക്കാൻ സാധിക്കാത്ത ഭരണപരിഷ്‌കരണങ്ങളിലായിരുന്നു മോദി സർക്കാർ ആദ്യത്തെ എട്ട് മാസങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഡൽഹിയിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ഒരു പുനർചിന്തയ്ക്ക് ബിജെപി സർക്കാർ ഒരുങ്ങുകയാണ്. ഇതനുസരിച്ച് ജനങ്ങളുമായി നല്ല രീതിയിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കാൻ സഹായിക്കുന്ന പദ്ധതികൾക്കായിരിക്കും സർക്കാർ ഇനി മുൻഗണന നൽകുക.
ഡൽഹി തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് രാഷ്ട്രീയ കാലാവസ്ഥ മാറിയതിനെത്തുടർന്ന് രാജ്യസഭയിലൂടെയുള്ള നിയമനിർമ്മാണപരമായ വ്യവഹാരങ്ങൾ അനായാസമല്ലാതായിത്തീർന്നിരിക്കുന്നുവെന്ന് കേന്ദ്രസർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപിക്ക് ഡൽഹിയിലേറ്റ തിരിച്ചടിയിൽ പ്രതിപക്ഷത്തിന് വീര്യം വർധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ മുഖ്യസാമ്പത്തിക പ്രശ്‌നങ്ങളിൽ ഇത് സർക്കാരിന് തിരിച്ചടിയേകുമെന്നും ബിജെപി ഭയക്കുന്നുണ്ട്.
പുതിയ സാഹചര്യത്തിൽ 2015 16ലെ ബജറ്റ് അവതരണത്തിൽ ബിജെപി കടുത്ത സമ്മർദത്തിലാകാനും സാധ്യതയേറെയാണ്. ബജറ്റ് ഇത്തരുണത്തിൽ ശ്രദ്ധേകേന്ദ്രമാകുകയും ചെയ്യും. പാവപ്പെട്ടവർക്ക് കൂടുതൽ ഗുണമുണ്ടാകുന്ന പദ്ധതികൾ ബജറ്റിൽ കൂടുതലായി ഉൾപ്പെടുത്താൻ ഇതിനെത്തുടർന്ന് മോദിയും ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും നിർബന്ധിതരാവുകയും ചെയ്യും. ഡൽഹിയിലെ തിരിച്ചടി രാഷ്ട്രീയപരമായി മോദിക്ക് തിരിച്ചടി ഏറെയുണ്ടാക്കുന്നതിൽ നയരൂപീകരണം പ്രയാസമേറിയതാകുമെന്നാണ് മുൻ ആസൂത്രണ കമ്മീഷൻ അംഗവും സാമ്പത്തികശാസ്ത്രജ്ഞനുമായ സൗമിത്ര ചൗധരി പറയുന്നത്. ബജറ്റിന്റെ കാര്യത്തിൽ മാക്രോ ലെവലിൽ വൻ മാറ്റമുണ്ടാക്കാൻ ഈ തെരഞ്ഞെടുപ്പ് ഫലം വഴിയൊരുക്കിയേക്കാം. ടാക്‌സ് നയങ്ങളിലും വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിഗദ്ധർ പറയുന്നത്. ഇതിന് പുറമെ തൊഴിലാളികൾക്ക് ക്ഷേമകരമായ പദ്ധതികളും പുതിയ ബജറ്റിൽ കൂടുതലായി ഉൾപ്പെടുത്താൻ ഈ ഫലം വഴിയൊരുക്കിയേക്കുമെന്നാണ് കരുതുന്നത്.
ഡൽഹിയിലെ 70 സീറ്റുകളിൽ 67 നേടിയെടുത്ത ആപ്പിന്റെ വിജയം ബിജെപിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുന്നു. മൊത്തം വോട്ടിന്റെ 54.3 ശതമാനം ആം ആദ്മി നേടിയെടുത്തപ്പോൾ ബിജെപിക്ക് 32.7 ശതമാനം മാത്രമാണ് നേടാനായത്. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകാൻ തുടങ്ങിയതിന്റെ സൂചന മാനിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ബജറ്റിലൂടെ കിട്ടുന്ന അവസരം ബിജെപി പാഴാക്കില്ലെന്ന് പരക്കെ അഭിപ്രായമുണ്ട്.

