- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കുട്ടികുറ്റവാളിയെ മോചിപ്പിക്കാമെന്ന് സുപ്രീം കോടതി; ഡൽഹി വനിതാ കമ്മീഷൻ നൽകിയ ഹർജി തള്ളി; നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂവെന്ന് കോടതി
ന്യൂഡൽഹി: ഡൽഹിയിൽ ബസിൽ വച്ച് ജ്യോതിസിങ് പാണ്ഡെ എന്ന പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ മൂന്ന് വർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാക്കിയ കുട്ടിക്കുറ്റവാളി സ്വതന്ത്രൻ. കേസിലെ പ്രതിയെ മോചിപ്പിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇന്നലെ ജുവനൈൽ ഹോമിൽ നിന്നും മോചിപ്പിച്ച നടപടി റദ്ദാക്കാനോ സ്റ്റേ ചെയ്യാനോ സുപ

ന്യൂഡൽഹി: ഡൽഹിയിൽ ബസിൽ വച്ച് ജ്യോതിസിങ് പാണ്ഡെ എന്ന പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ മൂന്ന് വർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാക്കിയ കുട്ടിക്കുറ്റവാളി സ്വതന്ത്രൻ. കേസിലെ പ്രതിയെ മോചിപ്പിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇന്നലെ ജുവനൈൽ ഹോമിൽ നിന്നും മോചിപ്പിച്ച നടപടി റദ്ദാക്കാനോ സ്റ്റേ ചെയ്യാനോ സുപ്രീംകോടതി വിസമ്മതിച്ചു.
ഇന്ത്യയിൽ നിലവിലുള്ള നിയമ പ്രകാരം കുട്ടിക്കുറ്റവാളിയെ തടവിൽ വയ്ക്കാൻ വകുപ്പില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതിനെതിരെ ഡൽഹി വനിതാ കമ്മിഷൻ ഞായറാഴ്ച പുലർച്ചെ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് എ.കെ.ഗോയൽ, യു യു ലളിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.
വനിതാ കമ്മിഷന്റെ ഹർജിയെ കേന്ദ്ര സർക്കാരും പിന്തുണച്ചിരുന്നു. എന്നാൽ, കേന്ദ്രത്തിന്റെ നടപടിയെ കോടതി വിമർശിച്ചു. ഇത്തരം കേസുകളിലെ പ്രതികളെ മോചിപ്പിക്കുന്നതിനെതിരെ കേന്ദ്രം നിയമം ഉണ്ടാക്കിയിട്ടില്ല. മോചിപ്പിക്കരുതെന്ന ഹർജിയെ വെറുതെ പിന്തുണയ്ക്കുക മാത്രമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ബാലനീതി നിയമവുമായി ബന്ധപ്പെട്ട് വനിതാ കമ്മിഷൻ പ്രകടിപ്പിച്ച ആശങ്ക കണക്കിലെടുക്കുന്നു. എന്നാൽ, ജുവനൈൽ ഹോമിലെ ശിക്ഷാക്കാലാവധി പരമാവധി മൂന്നു വർഷമാണ്. അത് നീട്ടാൻ നിയമത്തിൽ വ്യവസ്ഥയില്ല. നിയമം സംബന്ധിച്ച് കോടതിക്കും ആശങ്കയുണ്ട്. പക്ഷേ, നീതി നടപ്പാക്കുന്നു എന്നതിന്റെ പേരിൽ മൗലികാവകാശങ്ങൾ ലംഘിക്കാൻ കഴിയില്ലെന്നും ജസ്റ്റിസുമാർ വ്യക്തമാക്കി.
പ്രതിയുടെ മോചനത്തിനെതിരെ രാജ്യമൊട്ടുക്ക് പ്രതിഷേധം ഉയർന്നിരുന്നു. ഇയാളെ ഡൽഹിയിലെ ഒരു സന്നദ്ധ സംഘടനയ്ക്കു കൈമാറിയിരുന്നു. സുരക്ഷാകാരണങ്ങളാൽ ഇയാളെ തൽക്കാലം ഡൽഹിയിൽ പാർപ്പിക്കാനാണു തീരുമാനം. നിരീക്ഷണ കേന്ദ്രത്തിൽ നിന്നു പുറത്തുവന്നതിനു പിന്നാലെ തന്നെ ഇയാളെ പുറത്തുവിടുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. ഉത്തരവിൽ ഒപ്പിട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് പുറത്തുവിട്ടത്.
ശനിയാഴ്‌ച്ച രാത്രിയാണ് ഡൽഹി വനിതാ കമ്മിഷൻ സ്റ്റേ തേടി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, വിശദമായ വാദം കേൾക്കാൻ കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരു്‌നു. കൂട്ട മാനഭംഗത്തിനിരയായി മരിച്ച ജ്യോതി സിങ്ങിന്റെ മാതാപിതാക്കൾ പ്രതിയെ പാർപ്പിച്ചിരുന്ന നിരീക്ഷണകേന്ദ്രത്തിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

