- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളുടെ പെൺമക്കൾക്കു വേണ്ടി സോണിയ ഇത്ര എങ്കിലും ചെയ്യുക: ഈ നരഭോജികൾക്ക് വധശിക്ഷ നൽകരുത്; ജനനനേന്ദ്രിയം മുറിച്ച് മൃഗശാലയിൽ വളർത്തുക
വധശിക്ഷ സംസ്‌കാരമുള്ള ഒരു ജനതയ്ക്ക് ചേർന്ന ശിക്ഷാ രീതിയല്ല. അതുകൊണ്ടാണ് അമേരിക്ക ഒഴികെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇതു പണ്ടേ ഉപേക്ഷിച്ചത്. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ കേസുകളിൽ വധശിക്ഷയല്ലാതെ മറ്റൊരു മാർഗ്ഗവും അവശേഷിക്കാറില്ല. കസബിന്റെ വധശിക്ഷയെ രാജ്യം ഒന്നടങ്കം കയ്യടിയോടെ സ്വീകരിച്ചത് അതുകൊണ്ടാണ്. ഡൽഹി മാനഭംഗ കേസിൽ വധശ
വധശിക്ഷ സംസ്‌കാരമുള്ള ഒരു ജനതയ്ക്ക് ചേർന്ന ശിക്ഷാ രീതിയല്ല. അതുകൊണ്ടാണ് അമേരിക്ക ഒഴികെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇതു പണ്ടേ ഉപേക്ഷിച്ചത്. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ കേസുകളിൽ വധശിക്ഷയല്ലാതെ മറ്റൊരു മാർഗ്ഗവും അവശേഷിക്കാറില്ല. കസബിന്റെ വധശിക്ഷയെ രാജ്യം ഒന്നടങ്കം കയ്യടിയോടെ സ്വീകരിച്ചത് അതുകൊണ്ടാണ്. ഡൽഹി മാനഭംഗ കേസിൽ വധശിക്ഷ വേണമെന്ന മുറവിളി ഉയർന്നത് ഇതേ കാരണത്താൽ ആണ്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന പരിഗണനയാണ് വധശിക്ഷയ്ക്ക് മാനദണ്ഡമെങ്കിൽ ഇതിനെക്കാൾ അപൂർവ്വമായ ഒരു കേസ് ഉണ്ടാകുമോ?
- പ്രതിഷേധങ്ങളും പ്രാർഥനകളും വെറുതെയായി; 12 ദിവസത്തെ ചെറുത്തു നിൽപ്പിനു ശേഷം ജ്യോതി അണഞ്ഞു
- ജനനേനേ്ദ്രിയത്തിൽ ബസിന്റെ ലിവർ കയറ്റിയത് മരണകാരണമായി; ബീഹാറിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിയുടെ കഥ
- ഡൽഹിയിൽ നിരോധനാജ്ഞ... മെട്രോ സ്റ്റേഷനുകൾ അടച്ചു...നഗരം പൊലീസ് വലയത്തിൽ.. ലോകം മുഴുവൻ വാർത്ത
- ഇന്ത്യൻ ഹൃദയം നിലച്ച 13 ദിവസങ്ങൾ: ആ ജ്യോതി അണഞ്ഞത് ഇങ്ങനെയാണ്
ഓടുന്ന ബസിൽ ബലാൽസംഗത്തിന് ഇരയാകുകയും ജനനേനേ്ദ്രിയത്തിൽ ഇരുമ്പു കമ്പി കയറ്റി കൊല്ലുകയും ചെയ്ത പെൺകുട്ടിയുടെ ആത്മാവിന്റെ ശാന്തിക്കു വേണ്ടിയെങ്കിലും വധശിക്ഷ എന്ന അപൂർവ്വ ശിക്ഷ വിധിക്കണം എന്നാണ് മുറവിളി ഉയരുന്നത്. എന്നാൽ ഞങ്ങൾ പറയും ഒരു കാരണവശാലും ഈ നരാധമന്മാർക്ക് വധശിക്ഷ നൽകരുത്. വധശിക്ഷ എന്നത് പിശാചുക്കളേക്കാൾ ക്രൂരരായ ഇവർക്ക് നൽകുന്ന ഏറ്റവും വലിയ ആനുകൂല്യം ആയിരിക്കും. ഞങ്ങളെ തൂക്കിക്കൊല്ലൂ എന്ന് പ്രതികൾ തന്നെ ആവശ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു എന്നതുകൊണ്ട് തന്നെ അവർ വധശിക്ഷ അർഹിക്കുന്നില്ല.
അല്ലെങ്കിൽ തന്നെ വധശിക്ഷ എന്നത് ആത്മഹത്യയുടെ മറ്റൊരു തലം മാത്രമല്ലേ? ജീവിതത്തിൽ ഇനി ഒന്നും ചെയ്യാനില്ല എന്ന് ഒരാൾക്ക് തോന്നുമ്പോഴാണ് അയാൾ ആത്മഹത്യ ചെയ്യുന്നത്. ജീവിതത്തിൽ ഇനി ഒന്നും ചെയ്യാൻ അനുവദിക്കാൻ കഴിയാത്തവർക്കാണ് വധശിക്ഷ നൽകേണ്ടത്. ഇവിടെ വധശിക്ഷ എന്നത് ഈ പാതകത്തിന് നൽകാവുന്ന ഏറ്റവും ചെറിയ ശിക്ഷയാകും. കാരണം ഇവർ ചെയ്തത് ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന വെറും ഒരു പാതകം മാത്രമല്ല. ബലാൽസംഗം ചെയ്ത് സംതൃപ്തി അടയുക എന്നതിനെക്കാൾ അധികമായി ഒരു മനുഷ്യ ജീവനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയ്ക്ക് കൂടി ഇവർ കളം ഒരുക്കി. ക്രൂരമായി പീഡിപ്പിക്കുകയും പെൺകുട്ടിയുടെ ജനനേനേ്ദ്രിയത്തിൽ കമ്പിപ്പാര കയറ്റുകയും ചെയ്ത കൊടുംഭീകരതയെ വിശേഷിപ്പിക്കാൻ മലയാള ഭാഷയിൽ വാക്കുകൾ ഉണ്ടാകില്ല.
മനുഷ്യർ എന്ന് ഒരിക്കലും അഭിസംബോധന ചെയ്യാൻ കഴിയാത്ത ഈ നരാധമന്മാർക്ക് അതുകൊണ്ടുതന്നെ വധശിക്ഷ നൽകരുത്. പ്രത്യുത ജീവിതകാലം മുഴുവൻ വേദനിച്ച് നരകിക്കുന്ന എന്തെങ്കിലും ഒരു ശിക്ഷ തന്നെയാകണം. അവർ ഈ കൊടുംപാതകത്തിനു വേണ്ടി ഉപയോഗിച്ച അവരുടെ ജനനേനേ്ദ്രിയം മുറിച്ച് മാറ്റുകയും കാട്ടുമൃഗങ്ങൾക്കൊപ്പം കൂട്ടിൽ അടച്ച് കൊല്ലാക്കൊല ചെയ്യുകയും അതിന്റെ ചരിത്രം പുസ്തകത്തിൽ എഴുതി നമ്മുടെ പെൺകുട്ടികൾക്ക് പാഠപുസ്തകമായി നൽകുകയും വേണം. എങ്കിൽ മാത്രമേ ഈ രാജ്യത്ത് ധൈര്യത്തോടെ വളരാൻ പെൺകുട്ടികൾക്ക് കഴിയൂ.
ഒരു പെൺകുട്ടി പോലും തന്റെ ശരീരത്തിന്റെ പേരിൽ ഈ രാജ്യത്ത് ഇനി ഇങ്ങനെ അപമാനിക്കപ്പെടാനോ കൊല്ലപ്പെടാനോ അവസരം ഒരുങ്ങരുത്. അത്രമേൽ കഠിനവും ക്രൂരവുമായ ശിക്ഷ നൽകിക്കൊണ്ടാവണം ഭരണകൂടങ്ങൾ മാതൃകയാകേണ്ടത്. രാത്രിയിൽ പെൺകുട്ടികൾ എന്തിന് ഇറങ്ങി നടക്കുന്നു, സ്ത്രീകൾ എന്തിന് പ്രകോപനപരമായ വസ്ത്രം ധരിക്കുന്നു തുടങ്ങിയ ന്യായങ്ങൾ ഉയർത്തുന്ന ചില പുരുഷ കേസരികൾ എംപിമാരായും നേതാക്കന്മാരായും ഒക്കെ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം ന്യായവാദങ്ങൾ നിരത്തുന്നവരെ പ്രിയ സഹോദരിമാർ സൂക്ഷിക്കുക, അവരുടെ ഉള്ളിൽ നുരഞ്ഞ് പൊന്തുന്ന ഡൽഹിയിലെ നരാധമന്മാർ കാട്ടിയ അതേ തരം കാമജ്വരമാണ്. അവസരം വീണുകിട്ടിയാൽ, നിയമം കണ്ണടച്ചാൽ ഇവർ ചാടി വീഴും നമ്മുടെ സഹോദരിമാരെ പിച്ചിച്ചീന്താൻ.
മേലുടുപ്പ് ധരിക്കാതെ ഏതു തെരുവിലൂടെയും നടക്കാൻ പുരുഷന് കഴിയുമ്പോഴും സ്ത്രീയുടെ വസ്ത്രത്തിന്റെ അളവ് അല്പം കുറഞ്ഞുപോയാൽ അവളെ കാമക്കണ്ണോടെ നോക്കുന്ന പുരുഷന്റെ മനോഭാവം മാറ്റിയേ മതിയാകൂ. ഒരു പെണ്ണിന് അവളുടെ ശരീരം എങ്ങനെ കൊണ്ടു നടക്കാനും അധികാരമുണ്ട്. അതിന്റെ പേരിൽ പിടിച്ചുപറിക്കാൻ ചെല്ലുന്നവന്മാരുടെ കരണക്കുറ്റിക്ക് പൊട്ടിക്കാൻ പെൺകുട്ടികൾ ആദ്യം ധൈര്യം കാട്ടണം. സ്ത്രീകളുടെ ആത്മാവിനെ മാറ്റിനിർത്തി ശരീരമായി മാത്രം ചിത്രീകരിക്കുന്ന ജീവിതരീതികൾക്ക് അന്ത്യം കുറിക്കണം. സിനിമയിൽ ആണെങ്കിലും സീരിയലിൽ ആണെങ്കിലും സാഹിത്യത്തിൽ ആണെങ്കിലും പരസ്യത്തിൽ ആണെങ്കിലും ഒക്കെ ഇന്ന് സ്ത്രീ ഒരു ഉപഭോഗവസ്തു മാത്രമാണ്. അധികാരത്തിന്റെയും കച്ചവടത്തിന്റെയും സിനിമയുടെയും ഒക്കെ ഇടനാഴികളിൽ പെണ്ണിന്റെ ശരീരം ഒളിച്ചിരിക്കുകയാണ്. മദ്യവും സിഗററ്റും പോലെ ഒരു അവശ്യവസ്തുവായി ഇന്നത്തെ കാലത്ത് പെണ്ണും മാറിയിരിക്കുന്നു. പെണ്ണിനെ ഇറക്കിയാൽ എന്തും നേടാം എന്നാണ് അധികാര ദല്ലാളന്മാർ ധരിച്ച് വച്ചിരിക്കുന്നത്. മൊബൈൽ ഫോണിലൂടെയും സോഷ്യൽ നെറ്റുവർക്കിലൂടെയും സ്ത്രീയുടെ ദുർബലതയെ ചൂഷണം ചെയ്യുന്ന സംവിധാനം വളർന്നു. ഒരു നിമിഷത്തെ നിയന്ത്രണം ഇല്ലായ്മ കൊണ്ട് ഒരു ജീവിതം തന്നെ ഇല്ലാതായിത്തീരുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു. ഇതൊക്കെ സംഭവിക്കുന്നത് ചൂഷണം ചെയ്യുന്നവർക്ക് അധികാരത്തോട് അടുത്ത് നിൽക്കാനും വിജയങ്ങൾ കൊയ്യാനും സാഹചര്യം ഉണ്ടാകുന്നതു കൊണ്ടാണ്. അതുകൊണ്ട് ആദ്യം ഇല്ലാതാക്കേണ്ടത് അതാണ്. മാതാപിതാക്കൾക്ക് പ്രാധാന്യം നഷ്ടപ്പെടുന്നതും മുത്തശ്ശന്മാരും അമ്മാവന്മാരും ഒക്കെ അപരിഷ്‌കൃതരായി തീരുന്നതും ഒക്കെ ഈ ദുരന്തത്തിലേക്ക് നയിക്കുന്ന ഘടകങ്ങളിൽ പെടും. നിയമം കർക്കശ്ശമാകുകയും നിയമം പാലിക്കാൻ വൈമുഖ്യം കാട്ടുന്നവരെ നിമിഷങ്ങൾക്കകം ഇരുമ്പഴിക്കുള്ളിൽ ഇടുകയും ചെയ്താലേ ഈ കൊടും ക്രൂരത അവസാനിക്കൂ.
ജ്യോതി എന്ന നമ്മുടെ സഹോദരിക്കുണ്ടായ ദുരന്തം എല്ലാവരും നെഞ്ചിലേറ്റി തേങ്ങുന്നത് ഭരണകൂടത്തോടുള്ള എതിർപ്പ് എന്ന നിലയിൽ കൂടിയാണ്. ഈ നരാധമന്മാർക്കൊപ്പം ഡൽഹി ഭരണകൂടവും നമ്മുടെ എല്ലാ ഭരണ സംവിധാനങ്ങളും ഈ പെൺകുട്ടിയുടെ ജീവന് ഉത്തരം പറയേണ്ടതുണ്ട്. ജ്യോതിയെ ഒരുകാരണവും ഇല്ലാതെ സിംഗപ്പൂരിന് കൊണ്ടുപോയതും പ്രതിഷേധക്കാരെ മര്യാദ ഇല്ലാതെ നേരിട്ടതും ഒക്കെ എന്തോ മറച്ചുവയ്ക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗം തന്നെയാണ്. ജനങ്ങൾക്ക് സുരക്ഷിതത്വം നൽകാൻ കഴിയുന്നില്ല എന്നു മാത്രമല്ല ജനങ്ങളുടെ ഒരുമയെ ഭയക്കുകയും ചെയ്യുന്നു എന്ന അവസ്ഥയാണ് സർക്കാർ സൃഷ്ടിച്ചത്.
ഇക്കാര്യത്തിൽ ജനങ്ങൾക്കൊപ്പം ആത്മാർത്ഥതയോടെ നിലപാട് എടുത്തത് സോണിയാ ഗാന്ധി മാത്രമാണ്. സോണിയയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കെ#ിൽ സമരം ചെയ്യാൻ ഇറങ്ങിയവരെ കേന്ദ്രഭരണകൂടം കൊടും കുറ്റവാളികളായി ദ്രോഹിക്കുമായിരുന്നു. ഇത്തരം സമീപനം തന്നെയാണ് ഈ നരാധമന്മാരെ വളരാൻ അനുവദിക്കുന്നത്. ജ്യോതിയുടെ ആത്മാവിനു വേണ്ടി സോണിയയ്ക്ക് ചെയ്യാൻ കഴിയുന്നത് ഈ നരാധമന്മാർക്ക് താരതമ്യം ചെയ്യാൻ കഴിയാത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതും ഇനി ഒരു പെൺകുട്ടി പോലും ജ്യോതിയെപ്പോലെ ജീവിതം ഹോമിക്കുകയില്ല എന്നതുമാണ്.
ഭരണകൂടങ്ങളുടെ നിരുത്തരവാദങ്ങൾക്കെതിരെയുള്ള ഇന്ത്യൻ ജനതയുടെ ഉയർത്തെഴുന്നേൽപ്പിന്റെ പ്രതീകമായി ജ്യോതി മാറട്ടെ എന്നാണ് ഞങ്ങൾ ആശംസിക്കുന്നത്.