- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പബ്ലിക് ടിവി ശ്രദ്ധ നേടിയ രണ്ടു വാർത്തകളും ടൈംസ് നൗവിൽ നിന്ന് അടിച്ചു മാറ്റിയത്; അർണബ് ഗോസ്വാമിക്കും മലയാളിയായ മാധ്യമപ്രവർത്തകയ്ക്കുമെതിരെ മോഷണക്കുറ്റത്തിന് കേസെടുത്ത് കോടതി; ടൈംസ് നൗവിൽ നിന്നും ഓഡിയോ ടേപ്പുകളും വിഷ്വലുകളും മോഷ്ടിച്ച അർണാബ് പുലിവാല് പിടിക്കും
ന്യൂഡൽഹി: സുനന്ദ പുഷകറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കടുത്ത ആരോപണങ്ങളുമായാണ് റിപ്പബ്ലിക് ടിവിക്ക് അർണബ് ഗോസ്വാമി തുടക്കം കുറിച്ചത്. സ്‌ഫോടനാത്മകമായ വാർത്തകൾ തുടർച്ചയായി പുറത്തുവിട്ട് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ റിപ്പബ്ലിക് ഇന്ത്യയിലെ ഒന്നാം നമ്പർ ചാനലായി മാറുകയും ചെയ്തു. എന്നാൽ, റിപ്പബ്ലിക് പുറത്തുവിട്ട ആദ്യ രണ്ട് എക്‌സ്‌ക്ലൂസീവുകളും അർണബ് മുമ്പ് ജോലി ചെയ്തിരുന്ന ടൈംസ് നൗ ചാനലിൽനിന്ന് അടിച്ചുമാറ്റിയതാണെന്ന് ആരോപണമുണ്ടായി. ടൈംസ് നൗവിന്റെ പരാതി പരിഗണിച്ച ഡൽഹി ഹൈക്കോടതി, മോഷണക്കുറ്റം ചുമത്തി അർണബിന് നോട്ടീസയച്ചു. ടൈംസ് നൗവിന്റെ ബൗദ്ധിക സ്വത്തുക്കൾ ദുരപയോഗം ചെയ്‌തെന്ന പരാതിയിലാണ് ഹൈക്കോടതി അർണബിനും ടൈംസ് നൗവിൽ ജോലി ചെയ്തിരുന്ന മലയാളി മാധ്യമപ്രവർത്തക പ്രേമ ശ്രീദേവിക്കും നോട്ടീസയച്ചത്. ടൈംസ് നൗവിന്റെ പക്കലുണ്ടാരുന്ന ഓഡിയോ ടേപ്പുകലും വിഷ്വലുകളും മോഷ്ടിച്ചാണ് റിപ്പബ്ലിക് ചാനൽ സംപ്രേഷണം ചെയ്തതെന്നാണ് പരാതി. മെയ് ആറിനാണ് റിപ്പബ്ലിക് ചാനൽ രംഗപ്രവേശം ചെയ്തത്. ആദ്യദിനം മുൻ ബീഹാർ
ന്യൂഡൽഹി: സുനന്ദ പുഷകറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കടുത്ത ആരോപണങ്ങളുമായാണ് റിപ്പബ്ലിക് ടിവിക്ക് അർണബ് ഗോസ്വാമി തുടക്കം കുറിച്ചത്. സ്‌ഫോടനാത്മകമായ വാർത്തകൾ തുടർച്ചയായി പുറത്തുവിട്ട് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ റിപ്പബ്ലിക് ഇന്ത്യയിലെ ഒന്നാം നമ്പർ ചാനലായി മാറുകയും ചെയ്തു. എന്നാൽ, റിപ്പബ്ലിക് പുറത്തുവിട്ട ആദ്യ രണ്ട് എക്‌സ്‌ക്ലൂസീവുകളും അർണബ് മുമ്പ് ജോലി ചെയ്തിരുന്ന ടൈംസ് നൗ ചാനലിൽനിന്ന് അടിച്ചുമാറ്റിയതാണെന്ന് ആരോപണമുണ്ടായി. ടൈംസ് നൗവിന്റെ പരാതി പരിഗണിച്ച ഡൽഹി ഹൈക്കോടതി, മോഷണക്കുറ്റം ചുമത്തി അർണബിന് നോട്ടീസയച്ചു.
ടൈംസ് നൗവിന്റെ ബൗദ്ധിക സ്വത്തുക്കൾ ദുരപയോഗം ചെയ്‌തെന്ന പരാതിയിലാണ് ഹൈക്കോടതി അർണബിനും ടൈംസ് നൗവിൽ ജോലി ചെയ്തിരുന്ന മലയാളി മാധ്യമപ്രവർത്തക പ്രേമ ശ്രീദേവിക്കും നോട്ടീസയച്ചത്. ടൈംസ് നൗവിന്റെ പക്കലുണ്ടാരുന്ന ഓഡിയോ ടേപ്പുകലും വിഷ്വലുകളും മോഷ്ടിച്ചാണ് റിപ്പബ്ലിക് ചാനൽ സംപ്രേഷണം ചെയ്തതെന്നാണ് പരാതി.
മെയ് ആറിനാണ് റിപ്പബ്ലിക് ചാനൽ രംഗപ്രവേശം ചെയ്തത്. ആദ്യദിനം മുൻ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും സയ്യിദ് ഷഹാബുദീനുമായുള്ള ടെലിഫോൺ സംഭാഷണമാണ് അർണബ് പുറത്തുവിട്ടത്. തൊട്ടടുത്ത ദിവസം തരൂരിനെതിരായ വാർത്തയും. പ്രേമ ശ്രീദേവിയും സുനന്ദ പുഷ്‌കറുമായുള്ള സംഭാഷണമായിരുന്നു ഈ വാർത്തയുടെ കാതൽ.
ടൈംസ് നൗവിന്റെ ജീവനക്കാരായിരിക്കെ ശേഖരിച്ച ദൃശ്യങ്ങളും ടേപ്പുകളുമാണ് ഈ വാർത്തകൾക്കായി ഉപയോഗിച്ചതെന്ന് ടൈംസ് നൗ ചാനൽ അധികൃതർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. സുനന്ദ പുഷ്‌കർ, അവരുടെ ജോലിക്കാരനായ നാരായൺ എന്നിവരുമായുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് രണ്ടുവർഷമായി കൈയിലുണ്ടെന്ന് അർണബും പ്രേമയും സമ്മതിച്ചിരുന്നു. ഇതോടെയാണ് ടൈംസ് നൗ കോടതിയെ സമീപിച്ചത്.
അർണബിനെപ്പോലെ ഇത്രയും ഉയരത്തിൽനിൽക്കുന്ന ഒരാൾ ടൈംസ് നൗ ചാനലിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ മോഷ്ടിക്കുന്നത് നിരാശാജനകമാണെന്ന് ടൈംസ് നൗ സിഇഒ എം.കെ. ആനന്ദ് പറഞ്ഞു. റിപ്പബ്ലിക്കിന്റെ ആദ്യ മൂന്ന് ദിവസത്തിനുള്ളിൽത്തന്നെ പുറത്തുവിടാൻ വേണ്ടി ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത് കൈക്കലാക്കിയതാണെന്നും ആനന്ദ് പറഞ്ഞു.
ബൗദ്ധിക സ്വത്തവകാശമനുസരിച്ചാണ് ടൈംസ് നൗ പരാതി കൊടുത്തത്. ടൈംസ് നൗവിന്റെ അവകാശവാദങ്ങളെ റിപ്പബ്ലിക്കിലൂടെ അർണബ് വിമർശിച്ചിരുന്നു. ഇത്തരം വസ്തുക്കൾ കൈവശമുണ്ടായിട്ട് എന്തുകൊണ്ട് ഇതുവരെ പുറത്തിവിട്ടില്ല എന്നായിരുന്നു അർണബിന്റെ ചോദ്യം. കഴിഞ്ഞ നവംബറിലാണ് അർണബ് റിപ്പബ്ലിക് ടിവി തുടങ്ങുന്നതിനായി ടൈംസ് നൗവിൽനിന്ന് രാജിവെച്ചത്.