- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി; പ്രതിദിന കോവിഡ് കേസുകൾ കുറയുന്നതിൽ ആശ്വാസം; സ്റ്റോക്ക് അവസാനിച്ചതിനാൽ 18-44 വരെയുള്ളവരുടെ വാക്‌സീനേഷൻ നിർത്തിവെച്ചു
ന്യൂഡൽഹി: കോവിഡ് രോഗബാധ കൂടുതൽ പേർക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ 1,600 ആയി കുറഞ്ഞിട്ടുണ്ട്. കേസുകൾ ഇതേ രീതിയിൽ കുറയുകയാണെങ്കിൽ 31 മുതൽ ലോക്‌ഡൗൺ പിൻവലിക്കുമെന്നും അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
ഡൽഹിയിൽ 18-44 വരെയുള്ളവരുടെ വാക്‌സീനേഷൻ നിറുത്തിവെച്ചിരിക്കുകയാണ്. ഈ വിഭാഗത്തിലുള്ളവർക്കായി നീക്കിവച്ച വാക്‌സീൻ സ്റ്റോക്ക് അവസാനിച്ചതിനാലാണ് തീരുമാനത്തിലേക്ക് എത്തിയതെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കൂടുതൽ വാക്സീൻ ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
അതേ സമയം യുപിയിൽ ഭാഗിക ലോക്ക് ഡൗൺ നീട്ടാൻ യോഗി സർക്കാരും തീരുമാനിച്ചു. ഈ മാസം 31 വരെ നിയന്ത്രണം സമാനരീതിയിൽ തുടരാനാണ് സർക്കാർ തീരുമാനം. ഉത്തരാഖണ്ഡിൽ കോവിഡ് ബാധിച്ചു മാതാപിതാക്കൾ മരിച്ചാൽ കുട്ടികളെ സർക്കാർ ഏറ്റെടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി സംസ്ഥാനത്ത് പുതിയ പദ്ധതിയും സർക്കാർ തുടങ്ങിയിട്ടുണ്ട്
മറുനാടന് മലയാളി ബ്യൂറോ