- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രോഗവ്യാപനത്തിന് കുറവില്ല; ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി; മെയ് 3 വരെ കടുത്ത നിയന്ത്രണങ്ങൾ
ന്യൂഡൽഹി: രോഗവ്യപാനം കടിഞ്ഞാണില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. മെയ് മൂന്നിന് വൈകീട്ട് 5 മണിവരെ ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി കെജരിവാൾ പറഞ്ഞു. നിലവിൽ ലോക്ക് ഡൗൺ നാളെ അവസാനിരിക്കെയാണ് ലോക്ക്ഡൗൺ നീട്ടാനുള്ള തീരുമാനം
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ചത് 357 പേരാണ്. ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ മരണനിരക്കാണിത്. 24,000-ത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ഡൽഹിയിൽ പുതുതായി രോഗബാധിതരായത്.
മെയ് 3 വരെ അവശ്യസേവനങ്ങൾക്ക് മാത്രമെ അനുവദിക്കുകയുള്ളു. ഓക്സിജൻക്ഷാമത്തിന് ഇതുവരെ രാജ്യതലസ്ഥാനത്ത് പൂർണപരിഹാരമായിട്ടില്ല. നിലവിൽ പത്ത് ലക്ഷത്തിലധികം പേരാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മരണസംഖ്യ 13,898 ആയി.
മറുനാടന് മലയാളി ബ്യൂറോ
Next Story