- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം; ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്ക് നീട്ടി; മെട്രോ സർവീസുകൾ നിർത്തിവെയ്ക്കും
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഡൽഹി സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി.മെയ് 17 രാവിലെ 5 മണിവരെയാണ് ലോക്ഡൗൺ നീട്ടിയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. മെട്രോ സർവീസുകൾ അടക്കം ഈ ഘട്ടത്തിൽ നിർത്തിവെയ്ക്കും.
കോവിഡ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതിൽ കുറഞ്ഞുവെന്ന് പറഞ്ഞ കെജ്രിവാൾ ജാഗ്രത ഉറപ്പാക്കുന്നത് വരെ ലോക്ഡൗൺ തുടരണമെന്നും പറഞ്ഞു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ലോക്ഡൗൺ കാലയളവ് സംസ്ഥാനം ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഡൽഹിയിലെ പ്രധാന പ്രശ്നം ഓക്സിജൻ ക്ഷാമമായിരുന്നുവെന്നും കേന്ദ്രത്തിന്റെ സഹായത്തോടെ, ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടിരിക്കുന്നുവെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ മധ്യത്തിൽ 35 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റീവ് നിരക്ക് 23 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ പോസിറ്റിവിറ്റി നിരക്കിൽ കുറവുണ്ടെങ്കിലും നിലവിലെ നിരക്ക് വളരെ ഉയർന്നതാണെന്നും രോഗവ്യാപനം തടയാൻ കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
ഏപ്രിൽ 19 മുതലാണ് ഡൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. പിന്നീട് ഒരു തവണ ലോക്ക്ഡൗൺ നീട്ടിയിരുന്നു. നിലവിലെ ലോക്ക്ഡൗൺ മെയ് 10ന് അവസാനിക്കാനിരിക്കെയാണ് ഒരാഴ്ചകൂടി വീണ്ടും നീട്ടിയത്.
ന്യൂസ് ഡെസ്ക്