ഡൽഹി: ഐ.എസ്.എല്ലിൽ ഡൽഹി ഡൈനാമോസും എഫ്.സി പുണെ സിറ്റിയും തമ്മിലുള്ള മത്സരം സമനിലയിൽ. 88-ാം മിനിറ്റിൽ ബ്രസീൽ താരം ഡീഗോ കാർലോസിലൂടെ പുണെ ഡൽഹിയിൽ നിന്നും വിജയം തട്ടിയെടുത്ത് സമനിലയിൽ എത്തിക്കുകയായിരുന്നു. പകരക്കാരനായി കളത്തിലിറങ്ങിയ ബ്രസീൽ താരം മനോഹരമായൊരു ഫിനിഷിലൂടെ ലക്ഷ്യം കണ്ടു.

ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കാനിറങ്ങിയ ഡൽഹിയെ 44-ാം മിനിറ്റ് വരെ പുണെ പിടിച്ചുകെട്ടി. എന്നാൽ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ഇന്ത്യൻ താരം റാണ ലക്ഷ്യം കണ്ടു. ബോക്സിന് പുറത്തുനിന്നുള്ള റാണയുടെ ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയിൽ വിശ്രമിച്ചു. ഐ.എസ്.എൽ ഈ സീസണിൽ ഒരിന്ത്യൻ താരം നേടുന്ന ആദ്യ ഗോളായിരുന്നു അത്.

പിന്നീട് രണ്ടാം പകുതിയിൽ പുണെ ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഒടുവിൽ പരിശീലകൻ ബ്രസീൽ വിങ്ങർ ഡീഗോ കാർലോസിനെ കളത്തിലിറങ്ങി. 88-ാം മിനിറ്റിൽ ഇതിന് ഫലവും കണ്ടു. ഡൽഹിയെ പുണെ ഒപ്പം പിടിച്ചു. 1-1. നാളെ നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി പൂണെ മത്സരം സമനിലയിൽ കലാശിച്ചു. വിജയമുറപ്പിച്ച ഡൽഹിയിൽ നിന്നും പൂണെ സമനില പിടിച്ച് വാങ്ങുകയായിരുന്നു. ഇന്ത്യൻ താരം റാണ ഡൽഹിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ ബ്രസീലിയൻ താരം ഡീഗോ കാർലോസ് ആണ് പൂണെയ്ക്ക് സമനില ഗോൾ സമ്മാനിച്ചത്. ഇന്നത്തെ മത്സരത്തോടെ ഈ സീസണിൽ എല്ലാ ടീമുകളും തങ്ങളുടെ ആദ്യ മത്സരം പൂർത്തിയാക്കി