- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ അന്തരീക്ഷ വായു മലിനം; ആരോഗ്യത്തിന് ഹാനികരമെന്ന് യുഎസ് എംബസി
ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷവായു ഏറെ മലിനപ്പെട്ടിരിക്കുകയാണെന്ന് യുഎസ് എംബസി. ചാണക്യപുരിയിലെ യുഎസ് എംബസിയിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ മോണിട്ടറിലാണ് ഡൽഹിയിലെ അന്തരീക്ഷ വായു അനാരോഗ്യത്തിന് കാരണമാകുമെന്ന് സൂചിപ്പിച്ചിരിക്കുന്നത്. കുട്ടികളെ ഏറെ നേരം പുറത്ത് നിൽക്കാൻ അനുവദിക്കരുതെന്നും ഇവിടത്തെ വായു ദീർഘകാലം ശ്വസിച്ചാൽ മാരകര
ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷവായു ഏറെ മലിനപ്പെട്ടിരിക്കുകയാണെന്ന് യുഎസ് എംബസി. ചാണക്യപുരിയിലെ യുഎസ് എംബസിയിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ മോണിട്ടറിലാണ് ഡൽഹിയിലെ അന്തരീക്ഷ വായു അനാരോഗ്യത്തിന് കാരണമാകുമെന്ന് സൂചിപ്പിച്ചിരിക്കുന്നത്. കുട്ടികളെ ഏറെ നേരം പുറത്ത് നിൽക്കാൻ അനുവദിക്കരുതെന്നും ഇവിടത്തെ വായു ദീർഘകാലം ശ്വസിച്ചാൽ മാരകരോഗങ്ങൾ ക്ഷണിച്ചുവരുത്തുമെന്നുമാണ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് എംബസിയുടെ വെബ്‌സൈറ്റിൽ അറിയിപ്പും നൽകിയിട്ടുണ്ട്.
ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് രാവിലെ എട്ടിന് 248ഉം വൈകുന്നേരം ആറിന് 260ഉം ആണ്. എയർ ക്വാളിറ്റി 201ഉം 300ഉം ഇടയ്ക്കുള്ളത് ഏറെ അനാരോഗ്യമാണ്. ഇത് ഹൃദയ-ശ്വാസകോശ അസുഖങ്ങൾക്ക് കാരണമാകും. ഏതെങ്കിലും തരത്തിൽ ഹൃദയ-ശ്വാസകോശ അസുഖങ്ങളുള്ളവരേയും കുട്ടികളേയും ഒരു കാരണവശാലും ഏറെ നേരം പുറത്ത് നിൽക്കാൻ അനുവദിക്കരുതെന്നാണ് എംബസി മുന്നറിയിപ്പു നൽകുന്നത്.