- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
17 രാജ്യങ്ങൾ താണ്ടി ഇന്ത്യൻ യുവതിയും കൂട്ടുകാരികളും കാറോടിച്ച് ലണ്ടനിലെത്തി; വനിതാ മുന്നേറ്റത്തിന് വേണ്ടി നിധിയും കൂട്ടുകാരും കാറോടിച്ചത് 21,000 കിലോമീറ്റർ
ലണ്ടൻ: സ്ത്രീകൾക്ക് പ്രസവിക്കാൻ മാത്രമേ അറിയൂ എന്ന് വാദിക്കുന്ന മത നേതാക്കൾ ഈ പെൺവിജയം കൂടി കാണുക. ഡൽഹിയിൽനിന്ന് മൂന്ന് യുവതികൾ കാറോടിച്ച് ലണ്ടനിലെത്തി. 97 ദിവസം കൊണ്ട് 17 രാജ്യങ്ങൾ താണ്ടി 21,477 കിലോമീറ്റർ സഞ്ചരിച്ചാണ് നിധി തിവാരിയും ഡോ. സൗമ്യ ഗോയലും രഷ്മി കോപ്പറും ലണ്ടനിലെത്തിയത്. കുട്ടിക്കാലം മുതൽക്കെ മനസ്സിൽ കൊണ്ടുനടന്ന മോഹമാണ് മൂ
ലണ്ടൻ: സ്ത്രീകൾക്ക് പ്രസവിക്കാൻ മാത്രമേ അറിയൂ എന്ന് വാദിക്കുന്ന മത നേതാക്കൾ ഈ പെൺവിജയം കൂടി കാണുക. ഡൽഹിയിൽനിന്ന് മൂന്ന് യുവതികൾ കാറോടിച്ച് ലണ്ടനിലെത്തി. 97 ദിവസം കൊണ്ട് 17 രാജ്യങ്ങൾ താണ്ടി 21,477 കിലോമീറ്റർ സഞ്ചരിച്ചാണ് നിധി തിവാരിയും ഡോ. സൗമ്യ ഗോയലും രഷ്മി കോപ്പറും ലണ്ടനിലെത്തിയത്. കുട്ടിക്കാലം മുതൽക്കെ മനസ്സിൽ കൊണ്ടുനടന്ന മോഹമാണ് മൂന്ന് കൂട്ടുകാരികളും ചേർന്ന് നിറവേറ്റിയത്.
വീട്ടമ്മമാരായ മൂവരും മറ്റൊരു ബാക്കപ്പ് വാഹനവും ഇല്ലാതെയാണ് ലണ്ടനിലേക്ക് കാറോടിച്ചുപോയത്. 30 പിന്നിട്ട മൂവരും ഈ സാഹസത്തിന് മുതിർന്നത് വനിതാ ശാക്തീകരണത്തിന്റെ പ്രാധാന്യം ലോകത്തിന് കാട്ടിക്കൊടുക്കാനാണ്. മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് സ്‌പോൺസർ ചെയ്ത വാഹനത്തിൽ, ഡ്രൈവിങ് അറിയാമായിരുന്നത് നിധി തിവാരിക്ക് മാത്രം. യാത്ര പ്ലാൻ ചെയ്തതും നിധിയാണ്.
ഇന്ത്യയിലും വിദേശത്തുമായി മലഞ്ചെരുവുകളിലും ഓഫ് റോഡിലും ഒട്ടേറെത്തവണ വാഹനമോടിച്ച് പരിചയമുള്ള നിധിക്ക് ഈ ദൂരയാത്രയും ഒരു വിഷമവും സൃഷ്ടിച്ചില്ല. ദിവസം 600 കിലോമീറ്റർ എന്ന നിലയിലാണ് അവർ യാത്ര ആസൂത്രണം ചെയ്തത്. ജൂണിൽ തുടങ്ങിയ യാത്രയിൽ മ്യാന്മർ, ചൈന, കിർഗിസ്താൻ ഉസ്‌ബെക്കിസ്താൻ, റഷ്യ, ഫിൻലൻ്, ചെക്ക് റിപ്പബ്ലിക്, ജർമനി തുടങ്ങിയ രാജ്യങ്ങൾ പിന്നിട്ടാണ് ബ്രിട്ടനിലെത്തിയത്.
ഭാഷയായിരുന്നു പ്രധാന പ്രശ്‌നമെന്ന് ബെംഗളൂരു രാമയ്യ ആശുപത്രിയിലെ ഡോക്ടർ കൂടിയായ സൗമ്യ ഗോയൽ പറഞ്ഞു. ഗൂഗിൾ ട്രാൻസ്ലേറ്ററും ജിപിഎസ് സംവിധാനവുമാണ് വഴികാട്ടിയത്. കുടുംബത്തിൽനിന്നുള്ള പിന്തുണയാണ് യാത്ര സാധ്യമാക്കിയതെന്നും അവർ പറഞ്ഞു. ഇംഫാലിൽനിന്ന് മ്യാന്മർ വരെയുള്ള യാത്രയായിരുന്നു കൂട്ടത്തിൽ ഏറ്റവും കഠിനം. 200 കിലോമീറ്റർ ദൂരം പിന്നിടാൻ വേണ്ടിവന്നത് അഞ്ചുദിവസമാണ്. മണ്ണിടിച്ചിലും മലയിടിച്ചിലുമാണ് യാത്ര ദുഷ്‌കരമാക്കിയത്.