ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിലെ ഗതാഗത മന്ത്രി ഗോപാൽ റായ് രാജിവച്ചു. ആരോഗ്യകാരണങ്ങളാലാണു രാജി എന്നാണ് സർക്കാർ വ്യത്തങ്ങൾ അറിയിച്ചത്. നട്ടെല്ലിനു ക്ഷതമേറ്റിട്ടുള്ള ഗോപാൽ റായ് ഹൈദരാബാദിൽ ചികിത്സ തേടിയിരുന്നു.

അതേസമയം, അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണു രാജിയെന്നും വാർത്തകളുണ്ട്. ഒറ്റയക്ക, ഇരട്ടയക്ക ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ബസ് സർവീസ് പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു.