- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി സർവകലാശാല യൂണിയൻ എബിവിപി നിലനിർത്തി; എഎപിയുടെ വിദ്യാർത്ഥി സംഘടന മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു; മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ജനപിന്തുണ കുറഞ്ഞതിനു തെളിവെന്ന് എബിവിപി
ന്യൂഡൽഹി: ഡൽഹിയിൽ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ ആകെയുള്ള നാലു സീറ്റുകളും എബിവിപിക്ക്. തുടർച്ചയായ രണ്ടാം വട്ടമാണ് എബിവിപി ഡൽഹി സർവകലാശാലാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. വോട്ടെടുപ്പിൽ എൻഎസ്‌യു രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ ഏറെ പ്രതീക്ഷയോടെ കന്നിയങ്കത്തിനിറങ്ങിയ ആം ആദ്മി പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ സിവൈഎസ്എസ് മൂന്നാം

ന്യൂഡൽഹി: ഡൽഹിയിൽ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ ആകെയുള്ള നാലു സീറ്റുകളും എബിവിപിക്ക്. തുടർച്ചയായ രണ്ടാം വട്ടമാണ് എബിവിപി ഡൽഹി സർവകലാശാലാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.
വോട്ടെടുപ്പിൽ എൻഎസ്‌യു രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ ഏറെ പ്രതീക്ഷയോടെ കന്നിയങ്കത്തിനിറങ്ങിയ ആം ആദ്മി പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ സിവൈഎസ്എസ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കുറഞ്ഞു വരുന്ന ജനപിന്തുണയുടെ തെളിവാണ് സർവകലാശാലാ തെരഞ്ഞെടുപ്പ് ഫലമെന്ന് എബിവിപി പ്രതികരിച്ചു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയന്റ് സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളിലും 4500 ലധികം വോട്ടുകളുടെ ഭൂരിപക്ഷം എബിവിപി നേടി. പരമ്പരാഗത എതിരാളിയായ എൻഎസ്‌യു എബിവിപിക്കു ശക്തമായ വെല്ലുവിളി ഉയർത്തി മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും പിന്തള്ളപ്പെട്ടു.
സർവകലാശാലാ യൂണിയൻ പ്രസിഡന്റായി സതേന്ദർ ആവാനയും, വൈസ് പ്രസിഡന്റായി സണ്ണി ദേധയും സെക്രട്ടറിയായി അഞ്ജലി റാണയും തെരഞ്ഞെടുക്കപ്പെട്ടു.
ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ യൂണിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. പൂർണഫലം നാളെ ഉച്ചയോടെ അറിയാനാകും. ജെഎൻയുവിൽ തീവ്ര ഇടതുപക്ഷമായ ഐസയും എസ്എഫ്‌ഐയും തമ്മിലാണു പ്രധാനമത്സരം.

