- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൽഎമാരിൽ എല്ലാവരും പാവപ്പെട്ടവരും രാഷ്ട്രീയം അറിയാത്ത ഇടത്തരക്കാരും; കള്ളന്മാരും കൊലപാതകികളും കോടീശ്വരന്മാരും ഇല്ലാതായി; പാവങ്ങളെ തന്നെ മന്ത്രിമാരാക്കിയേക്കും; ഡൽഹി എംഎൽഎമാർ ഇന്ത്യൻ രാഷ്ട്രീയത്തിന് തുറന്ന് നൽകുന്നത് പുതിയ മുഖം
ന്യൂഡൽഹി:ഡൽഹി തെരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയം നേടിയ ആംആദ്മി പുതിയ തുടക്കമാണ് ഡൽഹി നിയമസഭയിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകുന്നത്. ക്രിമിനലുകളും കോടീശ്വരന്മാരും ഇല്ലാത്ത നിയമസഭ. ഡൽഹിയിൽ 70ൽ 67 സീറ്റിലും ആംആദ്മി ജയിച്ചതോടെയാണ് ഇത്. കൊലപാതകക്കേസിലും ബലാൽസംഗക്കേസുകളിലും പ്രതിയായ ഒരു എംഎൽഎമാർ പോലും നിയമസഭയിൽ ഇല്ല. ക്രിമിൽ കേസുകളിൽപ്പ

ന്യൂഡൽഹി:ഡൽഹി തെരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയം നേടിയ ആംആദ്മി പുതിയ തുടക്കമാണ് ഡൽഹി നിയമസഭയിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകുന്നത്. ക്രിമിനലുകളും കോടീശ്വരന്മാരും ഇല്ലാത്ത നിയമസഭ. ഡൽഹിയിൽ 70ൽ 67 സീറ്റിലും ആംആദ്മി ജയിച്ചതോടെയാണ് ഇത്. കൊലപാതകക്കേസിലും ബലാൽസംഗക്കേസുകളിലും പ്രതിയായ ഒരു എംഎൽഎമാർ പോലും നിയമസഭയിൽ ഇല്ല. ക്രിമിൽ കേസുകളിൽപ്പെട്ട എംഎൽഎമാർ 34 ശതമാനമാണ്. പക്ഷേ ഇവരാരും ഗുരുതര സ്വഭാവമുള്ള കേസുകളിൽപ്പെട്ടവരല്ല. കോടിപതികളുടെ എണ്ണത്തിലും കുറവുണ്ട്. അതിലുപരി ജയിച്ചുകയറിയവരിൽ സാധാരണക്കാരും പുതുമുഖങ്ങളുമുണ്ട്. മന്ത്രിമാരായും ഇവരേയും പരിഗണിക്കുന്നുവെന്നാണ് സൂചനകൾ.
മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇവ. 2009ൽ മഹാരാഷ്ട്രാ നിയമസഭയിൽ 66 ശതമാനം ജനപ്രതിനിധികളും കോടിപതികളായിരുന്നു. 2014ൽ ഇത് 88 ശതമാനമായി ഉയർന്നു. 2009ൽ 139 എംഎൽഎമാർക്കെതിരെ മഹാരാഷ്ട്രയിൽ ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പോടെ എണ്ണമുയർന്ന് 165ആയി. ഹരിയാനയിലും ഝാർഖണ്ഡിലും ജമ്മു-കാശ്മീരിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ക്രിമിനലുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. എന്നാൽ കോടിപതികൾ അവിടേയും ഉയർന്നു. ഇടത്തരം കുടുംബത്തിൽ നിന്നുള്ള പാവപ്പെട്ടവരും ജയിച്ചു കയറി. ആദ്യമായി രാഷ്ട്രീയ പോരാട്ടത്തിന് എത്തിയ 22 പേരാണ് എംഎൽഎമാരായത്.
അതിനിടെ അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകണം എന്നതിനെ പറ്റി ചർച്ചകൾ സജീവമായി. 14ന് രാംലീലാ മൈതാനത്ത് കേജ്‌രിവാളിനൊപ്പം ആറംഗ മന്ത്രിസഭ അധികാരമേൽക്കുമെന്നാണ് അറിയുന്നത്. യുവാക്കൾ ഉൾപ്പെടുന്ന മന്ത്രിസഭയാകും ഇത്തവണയെന്നാണ് സൂചന. പാർട്ടിയിലും കഴിഞ്ഞ തവണ മന്ത്രിസഭയിലും രണ്ടാമനായിരുന്ന മനീഷ് സിസോഡിയ ഇത്തവണയും ആ സ്ഥാനത്തുണ്ടാകും. എംഎൽഎമാരായി ജയിച്ചുകയറിയ പാവപ്പെട്ടവരേയും പ്രൊഫഷണലുകളേയും ഉൾപ്പെടുത്തിയാകും മന്ത്രിസഭാ രൂപീകരണം.
കഴിഞ്ഞ തവണ മന്ത്രിമാരായിരുന്ന സൗരവ് ഭരദ്വാജ്, രാഖി ബിർള, ഗിരീഷ് സോണി, സോമനാഥ് ഭാരതി, സത്യേന്ദ്ര ജെയിൻ എന്നിവർ ഇത്തവണയും ജയിച്ചിട്ടുണ്ട്. ഇവരിൽ ചിലർക്ക് പകരം പുതുമുഖങ്ങൾ മന്ത്രിസഭയിലേക്ക് വന്നേക്കും. അവരിൽ പ്രധാനിയാണ് ആദർശ് ശാസ്ത്രി. കഴിഞ്ഞതവണ വിവാദങ്ങളിൽ പെട്ട സോമനാഥ് ഭാരതിയെ ഒഴിവാക്കിയേക്കും. പാർട്ടിയുടെ മഹിളാ വിഭാഗം കൺവീനറായ ബന്ദനാ കുമാരിയും മന്ത്രിയാകും. കപിൽ മിശ്ര, പാർട്ടിയിലെ ഉന്നത സമിതിയിലെ അംഗമായ ഗോപാൽ റായ് എന്നിവരുടെ പേരുകളും കേൾക്കുന്നുണ്ട്.
ആം ആദ്മി പാർട്ടിക്ക് ഇത്തവണ മുസ്‌ലിം, സിക്ക് ന്യൂനപക്ഷങ്ങളുടെ വമ്പിച്ച പിന്തുണയാണ് കിട്ടിയത്. നാല് സിക്ക്കാരാണ് ജയിച്ചത്. ചിദംബരത്തെ ഷൂ എറിഞ്ഞ ജർണെയിൽ സിംഗിന്റെ പേര് കേൾക്കുന്നുണ്ട്. ബിജെപിയിൽ നിന്ന് ആം ആദ്മിയിൽ എത്തിയ മുൻ ഡെപ്യൂട്ടി സപീക്കർ ഫത്തേ സിങ് സ്പീക്കറായേക്കും.
മനീഷ് സിസോഡിയയാണ് ആപ്പിലെ രണ്ടാമൻ. പഴയ വകുപ്പുകളായ വിദ്യാഭ്യാസം, നഗര വികസനം തുടങ്ങിയവ തന്നെ ലഭിച്ചേക്കും. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകനും മുൻ കേന്ദ്രമന്ത്രി അനിൽ ശാസ്ത്രിയുടെ മകനുമായ ആദർശ് ശാസത്രിയും മന്ത്രിയായേക്കും. ആപ്പിളിന്റെ ഇന്ത്യയിലെ സെയിൽസ് ഹെഡ് ആയിരുന്നു. പ്രതിവർഷം ഒരു കോടി രൂപയിലേറെ ശമ്പളം ഉപേക്ഷിച്ചാണ് ആം ആദ്മിയായത്. ഡൽഹിയിൽ സമ്പൂർണ വൈ ഫൈ നടപ്പാക്കാൻ ആദർശിനെ ഉപയോഗപ്പെടുത്തും. സോഫ്ട്വെയർ എൻജീയറായ സൗരവ് ഭരദ്വാജും മന്ത്രിസഭയിലെത്താനാണ് സാധ്യത. കഴിഞ്ഞ തവണ മന്ത്രിയായിരുന്നു.
രാഖി ബിർളയായിരുന്നു കഴിഞ്ഞ മന്ത്രിസഭയിലെ ബേബി. ദളിത് മുഖം. മാദ്ധ്യമ പ്രവർത്തകയായിരുന്നു. അവരും വീണ്ടും മന്ത്രിസഭയിൽ എത്തിയേക്കും. സത്യേന്ദ്ര കുമാർ ജെയിൻ സി.പി.ഡബ്‌ളിയു.ഡിയിലെ ആർക്കിടെക്ട് ജോലി ഉപേക്ഷിച്ചാണ് അന്നാ ഹസാരെയുടെ പ്രക്ഷോഭത്തിൽ പങ്കെടുത്തത്. കഴിഞ്ഞ തവണ മന്ത്രിയായിരുന്നു. വീണ്ടും അധികാര സ്ഥാനത്ത് എത്തുമെന്നാണ് സൂചന. ഗിരീഷ് സോണി ആം ആദ്മിയിലെ പ്രമുഖ ദളിത് മുഖമാണ്. വൈദ്യുതി, വെള്ളം പ്രക്ഷോഭങ്ങൾ നയിച്ച് പാർട്ടിക്ക് പാർട്ടിക്ക് വേരോട്ടമുണ്ടാക്കി. അതിനും കെജ്രിവാൾ അംഗീകാരം നൽകിയേക്കും.

