രു കുഞ്ഞിന് ജന്മം നൽകുക എന്നതിനെക്കാൾ ആനന്ദദായകമായ നിമിഷം ജീവിതത്തിൽ വേറെയില്ല. ലോകത്ത് പെണ്ണായി പിറന്നവർക്കുമാത്രം പറഞ്ഞിട്ടുള്ള നിർവൃതിയാണിത്. എന്നാൽ, പ്രസവ വേദനയോളം കടുത്ത മറ്റൊരു വേദനയില്ലെന്നുമോർക്കണം. കടുത്ത വേദനയും അതിന് പിന്നാലെ, കുഞ്ഞിന് ജന്മം നൽകുമ്പോഴുണ്ടാകുന്ന അനുഭൂതിയും വിവരിക്കുന്നവയാണ് ഈ ചിത്രങ്ങൾ.

പ്രസവത്തിന്റെ നിമിഷങ്ങൾ പകർത്തിയത് ടെക്‌സസിൽനിന്നുള്ള പ്രശസ്ത ഫോട്ടോഗ്രാഫർ ലെയ്‌ലാനി റോജേഴ്‌സാണ്. പബ്ലിക് ബ്രെസ്റ്റ് ഫീഡിങ് അവേർനെസ് പ്രോജക്ടിന്റെ സ്ഥാപകകൂടിയായ ലെയ്‌ലാനി വർഷങ്ങൾ നീണ്ട ശ്രമത്തിലൂടെയാണ് ജനനത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയത്.

പ്രസവം ഒരു സ്വകാര്യതയാണെന്നാണ് പലരുടെയും ചിന്ത. എന്നാൽ, ലോകത്തേറ്റവും കൂടുതൽ ആഘോഷിക്കപ്പെടേണ്ട കാര്യമാണിതെന്ന് ലെയ്‌ലാനി പറയുന്നു. ഈ ചിത്രങ്ങൾ മനസ്സുകളിൽ സന്തോഷം നിറയ്ക്കുമെന്നും അവർ പറയുന്നു. 60-ഓളം സ്ത്രീകളുടെ വിവിധ രീതിയിലുള്ള പ്രസവത്തിന്റെ ചിത്രങ്ങളാണ് ഇതിലുള്ളത്.

പ്രസവം പോലെതന്നെ പിറന്നുവീഴുന്ന കുഞ്ഞിന്റെ ആദ്യ കരച്ചിലും പ്രതികരണവും ഈ ചിത്രങ്ങളെ കൂടുതൽ സമ്പന്നമാക്കുന്നു. പ്രസവത്തെക്കുറിച്ചുള്ള സ്ത്രീകളുടെ കാഴ്ചപ്പാടുകൾ മാറ്റുന്നതിനും ഈ ചിത്രങ്ങൾ സഹായകമാകുമെന്ന് ലെയ്‌ലാനി കരുതുന്നു.