- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഖപ്രസവം നടക്കില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞിട്ടും സിസേറിയൻ ചെയ്യാൻ വീട്ടുകാർ സമ്മതിച്ചില്ല; വേദന സഹിക്കാനാവാതെ യുവതി ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു
ബീജിങ്: സിസേറിയൻ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് യുവതി ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ച സംഭവം ചൈനയിൽ വിവാദമാകുന്നു. സുഖപ്രസവം നടക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടും വീട്ടുകാർ സിസേറിയൻ നടത്താൻ വിസമ്മതിച്ചതിനെ തുടർന്നാണ് യുവതി ചാടി മരിച്ചത്. വേദന സഹിക്കാനാവുന്നില്ലെന്ന് യുവതി പറഞ്ഞെങ്കിലും വീട്ടുകാർ അതൊന്നും ചെവിക്കൊണ്ടില്ല. തുടർന്ന് 26കാരിയായ യുവതി കെട്ടിടത്തിൽ നിന്നും ചാടുകയായിരുന്നു. ചൈനയിലെ വടക്കൻ പ്രവിശ്യയായ ഷാൻസിയിലാണ് സംഭവം. ഓഗസ്റ്റ് 31നാണ് യുവതി ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. വീഴ്ചയിൽ യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചു. തനിക്ക് വേദന അസഹനീയമായെന്നും സിസേറിയൻ ചെയ്യാമെന്നും യുവതി വീട്ടുകാരോട് അഭ്യർത്ഥിച്ചിരുന്നു. രണ്ട് തവണ അഭ്യർത്ഥിച്ചിട്ടും യുവതിയുടെ വീട്ടുകാർ ഇതിനോട് അനുകൂല നിലപാട് ആയിരുന്നില്ല. ഇതേതുടർന്ന് യുവതി ജീവനൊടുക്കുകയായിരുന്നെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ചൈന എക്കണോമിക് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. യുവതിക്ക് സുഖപ്രസവത്തിനുള്ള സാധ്യതയില്ലെ
ബീജിങ്: സിസേറിയൻ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് യുവതി ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ച സംഭവം ചൈനയിൽ വിവാദമാകുന്നു. സുഖപ്രസവം നടക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടും വീട്ടുകാർ സിസേറിയൻ നടത്താൻ വിസമ്മതിച്ചതിനെ തുടർന്നാണ് യുവതി ചാടി മരിച്ചത്. വേദന സഹിക്കാനാവുന്നില്ലെന്ന് യുവതി പറഞ്ഞെങ്കിലും വീട്ടുകാർ അതൊന്നും ചെവിക്കൊണ്ടില്ല. തുടർന്ന് 26കാരിയായ യുവതി കെട്ടിടത്തിൽ നിന്നും ചാടുകയായിരുന്നു.
ചൈനയിലെ വടക്കൻ പ്രവിശ്യയായ ഷാൻസിയിലാണ് സംഭവം. ഓഗസ്റ്റ് 31നാണ് യുവതി ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. വീഴ്ചയിൽ യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചു. തനിക്ക് വേദന അസഹനീയമായെന്നും സിസേറിയൻ ചെയ്യാമെന്നും യുവതി വീട്ടുകാരോട് അഭ്യർത്ഥിച്ചിരുന്നു. രണ്ട് തവണ അഭ്യർത്ഥിച്ചിട്ടും യുവതിയുടെ വീട്ടുകാർ ഇതിനോട് അനുകൂല നിലപാട് ആയിരുന്നില്ല. ഇതേതുടർന്ന് യുവതി ജീവനൊടുക്കുകയായിരുന്നെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ചൈന എക്കണോമിക് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. യുവതിക്ക് സുഖപ്രസവത്തിനുള്ള സാധ്യതയില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടും കുടുംബം സിസേറിയൻ ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ആരോപണം
സംഭവം ചൈനയിൽ വ്യാപക ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ അവകാശങ്ങൾ സംബന്ധിച്ചാണ് ചർച്ച. വീട്ടുകാർ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് യുവതിക്ക് സിസേറിയൻ അനുവദിക്കാതിരുന്നത്. എന്നാൽ എന്തുകൊണ്ട് ആ വ്യക്തിയുടെ സ്വന്തം സമ്മതപ്രകാരം സിസേറിയൻ അനുവദിച്ചൂ കൂടാ എന്നാണ് സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് ഉയരുന്ന ചർച്ച.