ന്യൂയോർക്ക്: നവംബർ എട്ടിന് നടന്ന അമേരിക്കന് തെരഞ്ഞെടുപ്പിൽ ന്യൂയോർക്ക് നാസാ കൗണ്ടിയിൽ മത്സരിച്ച ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികൾ ഉജ്വല വിജയം കൈവരിച്ചു.

യു.എസ് കോൺഗ്രസിലേക്ക് മത്സരിച്ച ടോം സ്വാസി (മൂന്നാം ഡിസ്ട്രിക്ട്), കാത്തിലിൻ റൈസ് (നാലാം ഡിസ്ട്രിക്ട്), ഗ്രിഗോറി മീക്സ് (അഞ്ചാം ഡിസ്ട്രിക്ട്) എന്നിവർ അനായാസം വിജയിച്ചപ്പോൾ, ന്യൂയോർക്ക് സെനറ്റിലേക്ക് മത്സരിച്ച ജോൺ ബ്രൂക്ക് (എട്ടാം ഡിസ്ട്രിക്ട്), ടോഡ് കാമിൻ സ്‌കീ (ഒമ്പതാം ഡിസ്ട്രിക്ട്) എന്നിവരും ന്യൂയോർക്ക് അംസബ്ലിയിലേക്ക് മത്സരിച്ച ആന്റണി ഡുറോസ്സ (പതിനാറാം ഡിസ്ട്രിക്ട്), മിഷാൽ സോലോഗ്സ് എൽമോണ്ടിൽ നിന്നും നിഷ് പ്രയാസം വിജയിച്ചു.

നാസാ കൗണ്ടി ഡിസ്ട്രിക്ട് കോർട്ട് ജഡ്ജിമാരായി ഐലീൻ ജെ.ഗോഗിൻസ്, ഹെലൻ വാസ്റ്റിനാസ്, എന്നിവരും നാസാ കൗണ്ടി ഫാമിലി കോർട്ടിലേക്ക് മത്സരിച്ച സ്റ്റേസി ബെർണട്ട്, അയിഷാ കേരി ബ്രാന്റിലി, എലൻഗ്രീൻ ലൂർഗ്, കോണാർഡ് സിംഗർ എന്നിവരും വിജയിച്ചവരിൽ ഉൾപ്പെടുന്നു.