സൗത്ത് കരോളിന: വിജയ പ്രതീക്ഷകൾ വെച്ചു പുലർത്തിയ ജോർജിയായിൽവമ്പിച്ച പരാജയം ഏറ്റുവാങ്ങിയ ഡെമോക്രാറ്റിക് പാർട്ടിക്ക് സൗത്ത്കരോളിനായിലും വിജയിക്കുവാൻ കഴിയാതിരുന്നത് കനത്ത പ്രഹരമായി.യു എസ് ഹൗസിലേക്ക് ജൂൺ 20 ചൊവ്വാഴ്ച നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലുംറിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. നവംബറിലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം യു എസ് ഹൗസിലേക്ക് നടന്ന നാല്തിരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് പാർട്ടി പരാജയപ്പെട്ടതിനെതിരെശക്തമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്.

സൗത്ത് കരോളിനായിൽ നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻസ്ഥാനാർത്ഥി റാൾഫ് നോർമൻ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ആർച്ചിപാർനെലിനെ നേരിയ ഭൂരിപക്ഷത്തിന് തോൽപ്പിച്ചും മൊണ്ടാന, കാൻസസ്തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന
തിരഞ്ഞെടുപ്പിൽ ജി ഒ പി സ്ഥാനാർത്ഥികളാണ് വിജയിച്ചത്.

ട്രമ്പ് പ്രസിഡന്റ് പദം ഏറ്റെടുത്തതിന് ശേഷം പുറത്തിറക്കിയഎക്‌സിക്യൂട്ടീവ് ഉത്തരവുകൾ ക്കുള്ള വോട്ടർമാരുടെ അംഗീകാരമാണ്തിരഞ്ഞെടുപ്പ് വിജയമെന്ന് റിപിപബ്ലിക്കൻ പാർട്ടി നേതൃത്വംഅവകാശപ്പെട്ടു.അതേ സമയം തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയ
ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഭാവിയെകുറിച്ചുള്ള ആശങ്കയും സജ്ജീവചർച്ചാ വിഷയമായിരിക്കുന്നു.