- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യു എസ് കോൺഗ്രസ്സ് മെജോറട്ടി ലീഡർ സ്ഥാനത്തേക്ക് നാൻസി പെലോസിക്ക് പാർട്ടി നോമിനേഷൻ
വാഷിങ്ടൺ ഡി സി: നവംബർ 6 ലെ ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 116ാമത് യു എസ് കോൺഗ്രസ്സിൽ ഭൂരിപക്ഷം ലഭിച്ച ഡമോക്രാറ്റിക്ക് പാർട്ടി മെജോറട്ടി ലീഡറായി നാൻസി പെലോസിയെ പാർട്ടി നോമിനേറ്റ് ചെയ്തു. നവംബർ 28 ബുധനാഴ്ച നടന്ന പാർട്ടി തിരഞ്ഞെടുപ്പിൽ 203 വോട്ടുകൾ നാൻസിക്ക് അനുകൂലമായി രേഖപ്പെടുത്തിയപ്പോൾ 32 പേർ എതിർത്ത് വോട്ടു ചെയ്തു. നാൻസി പെലോസിയെ മാറ്റി യുവ പ്രതിനിധിയെ മെജോറട്ടി ലീഡറായി തിരഞ്ഞെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായി ഉയർന്നുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. 2007 മുതൽ 2011 വരെ സ്പീക്കറായി നാൻസി പ്രവർത്തിച്ചിരുന്നു. നിലവിലുള്ള സഭയിൽ മൈനോറട്ടി ലീഡറാണ്. ജനുവരി 3 ന് ചേരുന്ന ഫുൾ ഹൗസിൽ നാൻസിക്ക് ഭൂരിപക്ഷം വോട്ടുകൾ ലഭിച്ചാലെ വിജയം ഉറപ്പിക്കാനാകൂ. യു എസ് ഹൗസ്സിൽ 435 അംഗങ്ങളിൽ ഡമോക്രാറ്റിക്ക് പാർട്ടിയുടെ 233 അംഗങ്ങളും നാൻസിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നാൻസിയുടെ നില പരുങ്ങലിലാകും. ഡമോക്രാറ്റിക്ക് പാർട്ടിയിൽ നിന്നും 18 പേരും, റിപ്പബ്ലിക്കൻ പാർട്ടിയിലെ 197 പേരും ഒരുമിച്ച് നാൻസിയെ എതിർത്താലും നാൻസിക്ക്
വാഷിങ്ടൺ ഡി സി: നവംബർ 6 ലെ ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 116ാമത് യു എസ് കോൺഗ്രസ്സിൽ ഭൂരിപക്ഷം ലഭിച്ച ഡമോക്രാറ്റിക്ക് പാർട്ടി മെജോറട്ടി ലീഡറായി നാൻസി പെലോസിയെ പാർട്ടി നോമിനേറ്റ് ചെയ്തു.
നവംബർ 28 ബുധനാഴ്ച നടന്ന പാർട്ടി തിരഞ്ഞെടുപ്പിൽ 203 വോട്ടുകൾ നാൻസിക്ക് അനുകൂലമായി രേഖപ്പെടുത്തിയപ്പോൾ 32 പേർ എതിർത്ത് വോട്ടു ചെയ്തു.
നാൻസി പെലോസിയെ മാറ്റി യുവ പ്രതിനിധിയെ മെജോറട്ടി ലീഡറായി തിരഞ്ഞെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായി ഉയർന്നുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
2007 മുതൽ 2011 വരെ സ്പീക്കറായി നാൻസി പ്രവർത്തിച്ചിരുന്നു. നിലവിലുള്ള സഭയിൽ മൈനോറട്ടി ലീഡറാണ്. ജനുവരി 3 ന് ചേരുന്ന ഫുൾ ഹൗസിൽ നാൻസിക്ക് ഭൂരിപക്ഷം വോട്ടുകൾ ലഭിച്ചാലെ വിജയം ഉറപ്പിക്കാനാകൂ.
യു എസ് ഹൗസ്സിൽ 435 അംഗങ്ങളിൽ ഡമോക്രാറ്റിക്ക് പാർട്ടിയുടെ 233 അംഗങ്ങളും നാൻസിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നാൻസിയുടെ നില പരുങ്ങലിലാകും. ഡമോക്രാറ്റിക്ക് പാർട്ടിയിൽ നിന്നും 18 പേരും, റിപ്പബ്ലിക്കൻ പാർട്ടിയിലെ 197 പേരും ഒരുമിച്ച് നാൻസിയെ എതിർത്താലും നാൻസിക്ക് വിജയിക്കാനാവില്ല.
ഡമോക്രാറ്റിക്ക് പാർട്ടിയുടെ നോമിനേഷൻ എതിർക്കുന്ന നിരവധി പേർ പാർട്ടിയിൽ ഉണ്ട്. യു എസ് ഹൗസ് ലീഡറായി ആര് തിരഞ്ഞെടുക്കപ്പെടുമെന്ന് അറിയണമെങ്കിൽ ജനുവരി 3 വരെ കാത്തിരിക്കേണ്ടി വരും.