- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള വാർത്താ ചാനലുകളിലെ പ്രധാന ആക്ഷേപ ഹാസ്യക്കാർ ഒരുവേദിയിൽ ഒത്തുചേർന്നു; കളിയാക്കൽ തന്റെ ശബ്ദത്തിലാകുന്നതിലെ ആശങ്ക പങ്കുവച്ച് ഇന്നസെന്റ്: ഡെമോക്രെയ്സിയുടെ ആയിരം എപ്പിസോഡിന്റെ ആഘോഷം നടന്നത് ഇങ്ങനെ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ ആരെയും കളിയാക്കാൻ മിടുക്കന്മാരാണ് മലയാളികൾ. രാഷ്ട്രീയക്കാരെ കളിയാക്കുന്നതിലാണെങ്കിൽ അൽപ്പം ആവേശം കൂടും. എന്നാൽ, ഇന്ന് ഇങ്ങനെ കുറിക്കു കൊള്ളും വിധം സോഷ്യൽ മീഡിയയിൽ മുന്നേറാൻ ഇട നൽകിയതിൽ പ്രധാനം നമ്മുടെ മലയാളം ചാനലുകൾ തന്നെയാണ്. മലയാളികൾ സോഷ്യൽ മീഡിയയിൽ സജീവമാകും മുമ്പ് തന്നെ വാർ്ത്താ ചാനലുകളിൽ രാഷ്ട്
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ ആരെയും കളിയാക്കാൻ മിടുക്കന്മാരാണ് മലയാളികൾ. രാഷ്ട്രീയക്കാരെ കളിയാക്കുന്നതിലാണെങ്കിൽ അൽപ്പം ആവേശം കൂടും. എന്നാൽ, ഇന്ന് ഇങ്ങനെ കുറിക്കു കൊള്ളും വിധം സോഷ്യൽ മീഡിയയിൽ മുന്നേറാൻ ഇട നൽകിയതിൽ പ്രധാനം നമ്മുടെ മലയാളം ചാനലുകൾ തന്നെയാണ്. മലയാളികൾ സോഷ്യൽ മീഡിയയിൽ സജീവമാകും മുമ്പ് തന്നെ വാർ്ത്താ ചാനലുകളിൽ രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികൾ ആരംഭിച്ചിരുന്നു. ഇങ്ങനെ ചാനൽ ആക്ഷേപ ഹാസ്യത്തിന്റെ തലതൊട്ടപ്പന്മാർ ഒരു വേദിയിൽ ഒരുമിച്ചു. റിപ്പോർട്ടർ ചാനലിലെ പ്രതിദിന ആക്ഷേപ ഹാസ്യ പരിപാടിയായ ഡെമോക്രേയ്‌സിയുടെ ആയിരം എപ്പിസോഡിന്റെ ആഘോഷ വേദിയിലാണ് ചാനലുകളിലെ സറ്റയറിസ്റ്റുകൾ ഒത്തുചേർന്നത്.
റിപ്പോർട്ടർ ചാനലിലെ ഡെമോക്രേയ്‌സിയുടെ അവതാരകൻ കെ വി മധു, മാതൃഭൂമി ന്യൂസിലെ ധീം തരികിട തോം പരിപാടിയുടെ അവതാരകൻ ജോർജ്ജ് പുളിക്കൻ, മനോരമയിലെ തിരുവാ എതിർവായുടെ അവതാരകൻ ജയമോഹൻ നായർ, അമൃതാ ടിവിയിലെ നാടകമേ ഉലകം പരിപാടിയുടെ അവതാരകൻ വി എസ് കൃഷ്ണരാജ്, ടെലിവിഷനിൽ ആദ്യമായി ആക്ഷേപഹാസ്യ പരിപാടിക്ക് തുടക്കമിട്ട മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പി ടി നാസർ എന്നിവരാണ് കളമശ്ശേരിയിലെ റിപ്പോർട്ടർ ചാനലിന്റെ വേദിയിൽ ഒത്തുചേർന്നത്. 1000 എപ്പിസോഡ് പിന്നിടുന്ന മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ പരിപാടി എന്ന പ്രത്യേകതയും ഡെമോക്രേയ്‌സിക്കുണ്ട്.
രാഷ്ട്രീയക്കാരും സിനിമാപ്രവർത്തകരും അടക്കമുള്ളവർ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സായാഹ്നത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലും തന്റെ ശബ്ദത്തിലൂടെ വിമർശിക്കുമ്പോൾ ഉണ്ടായ ആശങ്കയെ കുറിച്ചാണ് ചടങ്ങിൽ സംസാരിച്ച ഇന്നസെന്റ് എം പി സംസാരിച്ചത്. തന്റെ സിനിമകളിലെ ഹാസ്യഭാഗം ചാനലുകാരാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നെതന്നും ഇന്നസെന്റ് പറഞ്ഞു. ഇന്നസെന്റ് ഭദ്രദീപം കൊളുത്തിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ഡെമോക്രോയ്‌സിയുടെ അണിയറ പ്രവർത്തകരെയും പരിപാടിയുടെ ഭാഗമായി ആദരിച്ചു. ഇന്നസെന്റിനെ കൂടാതെ സിനിമാ രംഗത്തു നിന്നും സംവിധായകൻ ജോയ് മാത്യു, ഉണ്ണിക്കൃഷ്ണൻ, നടൻ സലിംകുമാർ തുടങ്ങിയവർ പങ്കെടുത്തു. ജോണി നെല്ലൂർ, ഉഴവൂർ വിജയൻ, ബാബു എം പാലിശ്ശേരി, അരവിന്ദാക്ഷൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. ആഘോഷ പരിപാടിയുടെ പൂർണ്ണരൂപം വിഷുദിനത്തിൽ സംപ്രേഷണം ചെയ്യും.