- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണാധികാരിയെ ഉപദേശിക്കാൻ ലോകോത്തര കള്ളന്മാരുടെ സംരക്ഷകൻ; പ്രതിപക്ഷത്തെ ബൈബിൾ വായിപ്പിച്ച സ്വരാജ്; വിമർശനം ചക്കയിൽ ഒഴുക്കിക്കളയാൻ ഇ പി: ചാനൽ തമാശകളിൽ സർക്കാർ നിറയുന്നതിങ്ങനെ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാറിനെ പരസ്യമായി വിമർശിച്ചവർ പോലും രഹസ്യമായി പുകഴ്‌ത്തിയിരുന്നു തുടക്കത്തിൽ. എന്നാൽ നല്ല തുടക്കത്തിന് കരിനിഴലായി മാറുകയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എംകെ ദാമോദരൻ ചിലർക്കായി ഹാജരാകുന്ന കേസുകൾ.ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസിൽ മുസ്ലിംലീഗ് നേതാവും മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ നിയമനടപടിയകളുമായി വി എസ് അച്ചുതാനന്ദൻ കോടതിയെ സമീപിച്ചപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹാജരായത് സാക്ഷാൽ നിയമോപദേഷ്ടാവാണ്.കേസ് രാഷ്ട്രീയ പ്രേരിതമെന്ന പ്രഖ്യാപനം കൂടി വന്നതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. പിന്നീട് ലോട്ടറി മാഫിയക്കാരൻ സാന്റിയാഗോ മാർട്ടിൻ, കശുവണ്ടിക്കേസിൽ സിബിഐ അന്വേഷണം നേരിടുന്ന ഐൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ എന്നിവർക്കുവേണ്ടിയും ദാമോദരൻ വക്കീൽ ഹാജരായി. പാർട്ടിക്കുള്ളിൽ നിന്നും അനുഭാവികളിൽ നിന്നും ഉൾപ്പെടെ നവമാദ്ധ്യമങ്ങളിലും ചാനൽ ചർച്ചകളിലും വിഷയം കത്തിക്കേറാൻ തുടങ്ങി. മുഖ്യമന്ത്രിയുടെ നിയമോപ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാറിനെ പരസ്യമായി വിമർശിച്ചവർ പോലും രഹസ്യമായി പുകഴ്‌ത്തിയിരുന്നു തുടക്കത്തിൽ. എന്നാൽ നല്ല തുടക്കത്തിന് കരിനിഴലായി മാറുകയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എംകെ ദാമോദരൻ ചിലർക്കായി ഹാജരാകുന്ന കേസുകൾ.
ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസിൽ മുസ്ലിംലീഗ് നേതാവും മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ നിയമനടപടിയകളുമായി വി എസ് അച്ചുതാനന്ദൻ കോടതിയെ സമീപിച്ചപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹാജരായത് സാക്ഷാൽ നിയമോപദേഷ്ടാവാണ്.
കേസ് രാഷ്ട്രീയ പ്രേരിതമെന്ന പ്രഖ്യാപനം കൂടി വന്നതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. പിന്നീട് ലോട്ടറി മാഫിയക്കാരൻ സാന്റിയാഗോ മാർട്ടിൻ, കശുവണ്ടിക്കേസിൽ സിബിഐ അന്വേഷണം നേരിടുന്ന ഐൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ എന്നിവർക്കുവേണ്ടിയും ദാമോദരൻ വക്കീൽ ഹാജരായി. പാർട്ടിക്കുള്ളിൽ നിന്നും അനുഭാവികളിൽ നിന്നും ഉൾപ്പെടെ നവമാദ്ധ്യമങ്ങളിലും ചാനൽ ചർച്ചകളിലും വിഷയം കത്തിക്കേറാൻ തുടങ്ങി.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എംകെ ദാമോദരൻ തുടരുന്നത് മാത്രം മതി മുന്നണിക്കും പാർട്ടിക്കും വലിയ തിരിച്ചടിയാകാൻ. സമാനമായി ചിലരെ കൂടെകൂട്ടിയ ഉമ്മൻ ചാണ്ടിയുടെ വിധി പിണറായി ഓർക്കണം. അഴിമതിക്കാർക്ക് വേണ്ടി ഹാജരാകുന്ന വക്കീലിനെ മുഖ്യമന്ത്രി തന്റെ നിയമോപദേശകനായി നിയമിച്ചിരിക്കുന്നത് ധാർമികതയല്ല എന്നിങ്ങനെ പല തരം വിഷയങ്ങളാണ് ചർച്ചയിൽ ഉയർന്ന് വന്നത്. എന്നാൽ പാർട്ടി അണികൾ നവമാദ്ധ്യമങ്ങളിലും മറ്റും എതിർപ്പുമായി മുന്നോട്ട് വന്നിട്ടും കഴിഞ്ഞദിവസം സഭയിൽ ഉപദേഷ്ടാവിനെ ന്യായീകരിക്കുന്ന മുഖ്യനെയാണ് സഭയിൽ കണ്ടത്. ദാമോദരൻ സർക്കാറിൽ നിന്നും പ്രതിഫലം കൈപ്പറ്റുന്നയാളല്ലെന്നും അദ്ദേഹത്തിന് ഏത് കേസും ഏറ്റെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നുമാണ് മുഖ്യൻ പ്രതികരിച്ചത്. പാർട്ടിയിലെ അണികൾ നവമാദ്ധ്യമങ്ങളിലും പ്രതിപക്ഷം സഭയിലും വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങൾ പൊതുസമൂഹത്തിവൃലും ഒക്കെ പ്രതിഷേധം ഉയർന്നിട്ടും അത് കാണാത്ത മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ നിലപാടിനേയും കണക്കിന് പറിഹസിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം റിപ്പോർടർ ചാനലിലെ ആക്ഷേപ ഹാസ്യ പരിപാടിയായ ഡെമോക്രേസിയിൽ സംപ്രേഷണം ചെയ്തത്.
രാജ്യംഭരിക്കുന്ന ഭരണാധികാരിയെ ഉപദേശിക്കുന്നത് ലോകോത്തര കള്ളന്മാരുടെ സംരക്ഷകരായാൽ എന്താകും നാട്ടിലെ സ്ഥിതി. സംസ്ഥാനത്ത് അധികാരത്തിലേറി അധികം കഴിയും മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അമ്മാതിരി ഒരു വിവാദത്തിലാണ് പെട്ടത്.. മുഖ്യമന്ത്രിയുടെ നിയമോപദേശകൻ എംകെ ദാമോദരന്റെ കാര്യമാണ്. നാടിനെ രക്ഷിക്കേണ്ട മുഖ്യമന്ത്രിയെ ഉപദേശിക്കുന്നത് വമ്പൻതട്ടിപ്പുകാരുടെ സ്വന്തം വക്കീലാണ് എന്ന വൈരുദ്ധ്യാത്മക സാഹചര്യമാണ് ഇപ്പോഴുള്ളത്. ലോട്ടറി മാഫിയക്കാരൻ സാന്റിയോഗോ മാർട്ടിൻ മുതൽ കശുവണ്ടി തട്ടിപ്പിൽ സിബിഐ അന്വേഷണം നേരിടുന്ന ആർ ചന്ദ്രശേഖരൻ വരെയുള്ളവർക്ക് വേണ്ടി കോടതികളിൽ ഘോരഘോരം വാദിക്കുന്ന കിടുക്കൻ വക്കീലാണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് അഡ്വ.എംകെ ദാമോദരൻ.
ഉമ്മൻ ചാണ്ടി മുതൽ കെഎം മാണി വരെ ദാമോദരന്റെ വീട്ടിൽ കാവലാണ്. കേസ് ജയിക്കാൻ എളുപ്പമാണല്ലോ. എന്തായാലും ഐഗ്രൂപ്പുകാരനായ ചെന്നിത്തലയ്ക്ക് അത്തരം ആശങ്കകളൊന്നും നിലവിൽ ഇല്ല. അതുകൊണ്ട് ചെന്നിത്തല രാവിലെ തന്നെ ഈ ആശങ്ക നിയമസഭയിൽ ഉന്നയിച്ചു. എന്നാൽ ദാമോദരൻ വക്കീൽ പാവമാണത്രെ. അഞ്ചിന്റെ പൈസ മുഖ്യമന്ത്രിയോട് വാങ്ങാതെയാണ് ഉപദേശിക്കുന്നത്. മികച്ച ഭരണെന്ന് പ്രതിപക്ഷംപോലും പറഞ്ഞുതുടങ്ങിയ ഇടതുപക്ഷസർക്കാരിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി അവസാനം ആ കാര്യമങ്ങ് പറഞ്ഞു. ദാമോദരൻ എന്റെ ഉപദേശകനാണ്, പാവം സാന്റിയാഗോമാർട്ടിൻ മുതലുള്ള കൊള്ളക്കാരുടെ ഉപദേശനുമായിപ്പോയി. അതിനിപ്പോ ഞാനെന്തുചെയ്യും.
സർക്കാർ കേസുകൾ ദാമോദരനല്ല ഇനി മുഖ്യമന്ത്രി പിണറായി തന്നെ നേരിട്ട് പോയി തോറ്റുകൊടുത്താലും ഇപി ജയരാജൻ ഒരുപ്രശ്‌നമും ഇല്ല. കാരണം ഇപി അതിനൊക്കെ പരിഹാരംകണ്ടെത്തിയിട്ടുണ്ട്. അത്തരം വിമർശനങ്ങളുടെ ദുരിതകാലത്ത് നല്ല ചക്കകൊണ്ടുള്ള വിഭവങ്ങളുണ്ടാക്കി കഴിക്കുക. ദമോദരനും മറ്റും ഉണ്ടാക്കുന്ന കരിമുഴുവൻ തേച്ചുകളയാൻ നല്ല വൈറ്റ് സിമന്റുണ്ടാക്കി വെളുപ്പിക്കുക. ആവശ്യമെങ്കിൽ കുറച്ച് വൈറ്റ് സിമന്റെടുത്ത് ചാക്കിലാക്കി ക്ലിഫ്ഹൗസിലേക്ക് കൊടുത്തയക്കാനും ഇപി തയാറാകേണ്ടി വരുമെന്നാണ് തോന്നുന്നത്.