- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസംഖാന്റെ നാവ് പൂട്ടിക്കാൻ ഇവിടെ നിയമങ്ങൾ ഒന്നുമില്ലേ? സമാജ് വാദി മന്ത്രിയുടെ പുതി ആവശ്യം രാഷ്ട്രപതി ഭവനും താജ്മഹലും വരെ തകർക്കണമെന്ന്
റാംപൂർ: ഉത്തർപ്രദേശ് മന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അസാം ഖാൻ വീണ്ടും വിവാദത്തിൽ. രാഷ്ട്രപതി ഭവനും പാർലമെന്റ് മന്ദിരവും താജ്മഹലും തകർത്തുകളയണമെന്നാണ് ഖാന്റെ പുതിയ ആവശ്യം. ഇതിനൊന്നും തടയിടാൻ സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് മെനക്കെടുന്നില്ല. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനും ഈ സമുദായ നേതാവിനെ തൊടാൻ മടിയാണ്.

റാസാ ഡിഗ്രി കോളജിൽ നടന്ന സെമിനാറിലാണ് അസാം ഖാന്റെ വിവാദ പ്രസ്താവന. രാജ്യത്തെ പലതും 'അടിമത്തത്തിന്റെ' സ്മാരകങ്ങളായി അവശേഷിക്കുകയാണെന്ന് ഖാൻ പറയുന്നു. അടിമത്തത്തിന്റെ ചിഹ്നങ്ങൾ തിരിച്ചറിയാൻ സാധിച്ചാൽ അതിൽ ആദ്യത്തേത് താജ്മഹലാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ രാഷ്ട്രപതി ഭവനും പാർലമെന്റ് മന്ദിരവുമെല്ലാം മറ്റ് ഉദാഹരണങ്ങളുമാണെന്നും ഖാൻ കൂട്ടിച്ചേർക്കുന്നു. സീ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക് സന്ദർശനം ദാവൂദ് ഇബ്രാഹിമിനെ കാണാനാണെന്ന് അസാം ഖാൻ പറഞ്ഞിരുന്നു. ഇതിനൊപ്പം സാമുദായിക സംഘർഷമുണ്ടാക്കുന്ന പല പ്രസ്താവനകളും ആസാം ഖാൻ പറഞ്ഞിട്ടുണ്ട്.