രാജ്യത്തു പ്രഖ്യാപിച്ച നോട്ടുകൾ പിൻവലികളുമായി ബന്ധപ്പെട്ടു ഉടലെടുത്ത സാമ്പത്തിക അരാജകത്വത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറുന്നത്. നോട്ടുകൾ അസാധുവാക്കൾ നടപടി 9 ദിവസങ്ങൾ പിന്നിടുമ്പോൾ രാജ്യത്താകമാനം 47 സാധാരണക്കാർ മരണപ്പെട്ടുവെന്നാണ് ദേശീയ അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാദ്ധ്യമ ശ്രദ്ധയിൽ വരാത്ത സംഭവങ്ങളും മരണങ്ങളും അതിലേറെ വരുമെന്നാണ് കണക്കുകൂട്ടൽ. കൊടാതെ വയോധികരും കുട്ടികളും സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമായ് അമ്മമാരും എ റ്റി എം മെഷീനുകളുടെ മുൻപിലും, ബാങ്കുകളുടെ മുൻപിലും മണിക്കൂറുകളോളം കുടിവെള്ളം പോലുമില്ലാതെ നിൽക്കുകയാണ്.

ബദൽ സംവിധാനങ്ങൾ ഉറപ്പുവരുത്താതെ സർക്കാർ നടപ്പിലാക്കിയ തീരുമാനങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും മരങ്ങൾക്കും ഇടയാക്കിയെന്നു ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ ശ്രീജിത്ത് പെരുമന ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾക്ക് ജീവൻ പോലും നഷ്ടമാകുന്ന രീതിയിൽ കടുത്ത മാനസിക സമ്മർദമാണ് അനുഭവിക്കുന്നത്. നിത്യവൃത്തിക്കുവേണ്ടി പോലും പണം ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. ചികിത്സയ്ക്കായുള്ള അവസരങ്ങൾപോലും രാജ്യത്തു നിഷേധിക്കപ്പെടുന്നു.

കൊലപാതങ്ങൾ ഉൾപ്പെടെയുള്ള അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും രാജ്യത്താകമാനം അരങ്ങേറുമെന്നു. ആത്മഹത്യയ്ക്ക് പ്രത്യക്ഷമായി പ്രേരകമായത് കേന്ദ്രസർക്കാരിന്റെ നോട്ടുകൾ പിൻവലിച്ച നടപടികൾ തന്നെയാണ് എന്നും അഡ്വ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ കുറ്റപ്പെടുത്തുന്നു. രോഗികളായ വയോധികരും സ്ത്രീകളും ഉൾപ്പെടെ നേരിട്ട് ബാങ്കുകളിൽ എത്തിയാൽ മാത്രമേ പണം മാറ്റിയെടുക്കാൻ സാധിക്കൂ എന്നുള്ളത് കടുത്ത നീതി നിഷേധമാണ്. ശരീരത്തിൽ ഘടിപ്പിച്ച ചികിത്സാ ഉപകരണങ്ങൾ ഉൾപ്പെടെ രോഗികൾ ബാങ്കുകളുടെ മുൻപിൽ ക്യൂ നിൽക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. പലപ്പോഴും മോശമായ രീതിയിലാണ് ബാങ്കുദ്യോഗസ്ഥരും മറ്റു ഭരണകൂട സംവിധാനങ്ങളും സാധാരണ ജനങ്ങളോട് പെരുമാറുന്നത്.

ഭരണ ഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം ഇന്ത്യയിൽ ജനിക്കുന്ന ഓരോരുത്തരുടെയും അവകാശമാണ് ഞശഴവ േീേ ഹശ്‌ല എന്നുള്ളത് . വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടപ്പിലാക്കിയ നോട്ടുകൾ പിൻവലിക്കളിലൂടെ രാജ്യത്തെ ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങളാണ് ഹനിക്കപ്പെടുന്നത്. അഭിമാനത്തോടെയും സ്വതന്ത്രമായും അവകാശങ്ങളോടെയും ജീവിക്കാനുള്ള ഭരണഘടനയുടെ 21 അനുച്ഛേദം പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്. അധ്വാനിച്ചുണ്ടാക്കിയ പണം നിയമവിധേയമാക്കാൻ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. ഓരോ മിനിട്ടിലും നിയമങ്ങളും റൂളുകളും മാറ്റിക്കൊണ്ടിരിക്കുന്ന ഭരണകൂടം ജനങ്ങളെ വിഡ്ഢികളാക്കുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ദിവസങ്ങൾ പിന്നിടുതോറും മരണങ്ങളും ആത്മഹത്യകളും കൂടിവരുന്ന അവസ്ഥ അക്ഷരാർത്ഥത്തിൽ ജനാധിപത്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്. ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളോ ബാങ്ക് അക്കൗണ്ടുകളോ ഇല്ലാത്ത ദരിദ്രനാരായണമാരായ ജനസംഘ്യയുടെ പകുതിയിലധികം വരുന്ന സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. ബാങ്കുകളിൽ നിന്നും പണം മാറ്റിയെടുക്കുന്നതിനു തിരിച്ചറിയൽ രേഖകൾ പോലും ഇവരിൽ ഭൂരിപക്ഷത്തിനും ഇല്ല എന്നതാണ് യാഥാർഥ്യം. കള്ളപ്പണക്കാരെ ഉൾപ്പെടെ പല മാഫിയകളും ഇത്തരം സാധാരണ ജനങ്ങളെ തങ്ങളുടെ പണം വെളുപ്പിക്കുന്നതിനു ഉപയോഗപ്പെട്ടുത്തുന്നതായും വാർത്തകൾ വരുന്നുണ്ട്.

സാമ്പത്തിക അരാജകത്വം സംജാതമായ രാജ്യം സാമൂഹ്യ അരാജകത്വത്തിലേക്കും കലാപത്തിലേക്കും നീങ്ങാതിരിക്കുന്നതിനും രാജ്യത്തെ ജനങ്ങൾക്ക് ഭരണഘടനാ അനുശാസിക്കുന്ന മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചു നൽകുന്നതിനും ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും. പത്രമാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധപ്പെട്ട് മരണപ്പെട്ട 47 ആളുകളുടെയും മരണകാരണങ്ങൾ അന്വേഷിച്ച് നടപടികൾ കൈക്കൊള്ളുന്നതിനോടൊപ്പം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയായി കണ്ട് നഷ്ടപരിഹാരമുൾപ്പെടെ അർഹരായവർക്ക് നൽകാനുള്ള നടപടികളും കൈക്കൊള്ളണമെന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ അഭ്യർത്ഥിച്ചു.

പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. എട്ട് ദിവസങ്ങൾക്കുള്ളിൽ 47 ആളുകളുടെ മരണത്തിനും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും ഇടയാക്കിയ സംഭവത്തിൽ അടിയന്തര അന്വേഷണവും നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.