ന്യൂഡൽഹി: രാജ്യത്തെ ഭൂരിഭാഗം ജനങ്ങളെയും ദുരിതത്തിലാഴ്‌ത്തിയ നോട്ടുനിരോധനം പ്രാബല്യത്തിലായി മുപ്പതുദിവസം പൂർത്തിയാകുമ്പോൾ പ്രതിപക്ഷപാർട്ടികൾ പ്രതിഷേധം ശക്തമാക്കുന്നു. പ്രധാനമന്ത്രി മോദിയുടെ തീരുമാനം വെറും മണ്ടത്തരമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചു.

പ്രതിപക്ഷ പാർട്ടികൾ ഇന്ന് കരിദിനം ആചരിക്കുകയാണ്. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ 84 പേർ മരിച്ചുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ബാങ്കിനും എടിമ്മിനും മുന്നിൽ ക്യൂ അവസാനിക്കുന്നില്ല. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി എടുത്തിട്ടുണ്ടെന്ന് സർക്കാർ പറയുമ്പോഴും അതൊന്നും ദൃശ്യമാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

യാതൊരു ആലോചനയുമില്ലാതെ കൈക്കൊണ്ട മണ്ടൻ തീരുമാനമാണ് നോട്ടുനിരോധനമെന്ന് പാർലമെന്റിനു പുറത്ത് പ്രതിപക്ഷപാർട്ടികൾ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു. പേടിഎം എന്നാൽ 'പേ ടു മോദി' എന്നാണെന്നും അദ്ദേഹം പരിഹസിച്ചു. നോട്ടു നിരോധനം ധീരമായ തീരുമാനമല്ല, യാതൊരു ആലോചനയുമില്ലാതെ കൈക്കൊണ്ട മണ്ടൻ തീരുമാനമാണ്. മോദിയുടെ തീരുമാനം ചില കോർപറേറ്റുകളെ സഹായിക്കാൻവേണ്ടി മാത്രമുള്ളതാണ്. നോട്ടു നിരോധനം രു മാസം പിന്നിടുമ്പോൾ സമ്പൂർണ പരാജയമായി മാറിക്കഴിഞ്ഞു. സാമ്പത്തിക മേഖല അപ്പാടെ തകർന്നു.

രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടുകയും മരിച്ചുവീഴുകയും ചെയ്യുമ്പോൾ മോദി ചിരിക്കുകയാണ്. ഈ വിഷയത്തിൽ പാർലമെന്റിൽ വോട്ടെടുപ്പോടെയുള്ള ർച്ചയാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. അതിന് സർക്കാരും മോദിയും തയാറല്ല. പാർലമെന്റിൽ നിന്ന് മോദി ഒളിച്ചോടുകയാണ്. കാഷ് ലെസ് സമ്പദ് വ്യവസ്ഥയെന്നാൽ കുറച്ച ആളുകൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്ന ഏർപ്പാട് മാത്രമാണെന്നും രാഹുൽ റഞ്ഞു.