- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് അസാധുവാക്കിയപ്പോൾ പണി കിട്ടിയവരിൽ വൻകിടക്കാരും; ടാറ്റയ്ക്കും ബിർളയ്ക്കും നഷ്ടമായത് 900 കോടി ഡോളർ; റിലയൻസിനു നേരിയ നഷ്ടം മാത്രം
ന്യൂഡൽഹി: നോട്ട് അസാധുവാക്കിയപ്പോൾ പണി കിട്ടിയവരിൽ വൻകിടക്കാരും ഉൾപെടും. 900 കോടി ഡോളറാണ് നോട്ട് അസാധുവാക്കലിനെതുടർന്ന് ടാറ്റയ്ക്കും ബിർളയ്ക്കും മഹീന്ദ്രയ്ക്കും നഷ്ടമായത്. അതേസമയം, മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് നേരിട്ടതാകട്ടെ നേരിയ നഷ്ടവും. നവംബർ എട്ടിന് നോട്ട് അസാധുവാക്കിയതിനെതുടർന്ന് ഏഴ് ശതമാനമാണ് സെൻസെക്‌സ് ഇടിഞ്ഞത്. എട്ട് വ്യാപാര ദിനങ്ങളിലായി മാത്രമാണ് ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ്, ബിർള എന്നിവയ്ക്ക് വിപണി മൂല്യത്തിൽ ഇത്രയും തുക നഷ്ടമായത്. നവംബർ എട്ടിനും 27നുമിടക്ക് ടാറ്റ ഗ്രൂപ്പിന്റെ 27 കമ്പനികളുടെ മൂല്യത്തിൽ മൊത്തം നഷ്ടമായത് 39,363 കോടി രൂപയാണ്. ടിസിഎസിന് മാത്രം 21,839 കോടിയും. ടാറ്റ മോട്ടോഴ്‌സ്(8954 കോടി), ടൈറ്റാൻ(3,131 കോടി), ടാറ്റ സ്റ്റീൽ(1,128 കോടി) എന്നിങ്ങനെയാണ് വിപണി മൂല്യത്തിലുണ്ടായ ഇടിവ്. ബിർള ഗ്രൂപ്പിന് 15,819 കോടി രൂപയുടെ ഇടിവാണ് വിപണിമൂല്യത്തിലുണ്ടായത്. അൾട്ര ടെക് പ്രൊമോട്ടേഴ്‌സിന് നഷ്ടമായ 10,678 കോടിയാണ് ഇതിൽ ഏറ്റവുംകൂടുതൽ മഹീന്ദ്ര ഗ്രൂപ്പിന്റെ മൂല്യത്തിൽ 6,1
ന്യൂഡൽഹി: നോട്ട് അസാധുവാക്കിയപ്പോൾ പണി കിട്ടിയവരിൽ വൻകിടക്കാരും ഉൾപെടും. 900 കോടി ഡോളറാണ് നോട്ട് അസാധുവാക്കലിനെതുടർന്ന് ടാറ്റയ്ക്കും ബിർളയ്ക്കും മഹീന്ദ്രയ്ക്കും നഷ്ടമായത്.
അതേസമയം, മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് നേരിട്ടതാകട്ടെ നേരിയ നഷ്ടവും. നവംബർ എട്ടിന് നോട്ട് അസാധുവാക്കിയതിനെതുടർന്ന് ഏഴ് ശതമാനമാണ് സെൻസെക്‌സ് ഇടിഞ്ഞത്.
എട്ട് വ്യാപാര ദിനങ്ങളിലായി മാത്രമാണ് ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ്, ബിർള എന്നിവയ്ക്ക് വിപണി മൂല്യത്തിൽ ഇത്രയും തുക നഷ്ടമായത്. നവംബർ എട്ടിനും 27നുമിടക്ക് ടാറ്റ ഗ്രൂപ്പിന്റെ 27 കമ്പനികളുടെ മൂല്യത്തിൽ മൊത്തം നഷ്ടമായത് 39,363 കോടി രൂപയാണ്. ടിസിഎസിന് മാത്രം 21,839 കോടിയും.
ടാറ്റ മോട്ടോഴ്‌സ്(8954 കോടി), ടൈറ്റാൻ(3,131 കോടി), ടാറ്റ സ്റ്റീൽ(1,128 കോടി) എന്നിങ്ങനെയാണ് വിപണി മൂല്യത്തിലുണ്ടായ ഇടിവ്. ബിർള ഗ്രൂപ്പിന് 15,819 കോടി രൂപയുടെ ഇടിവാണ് വിപണിമൂല്യത്തിലുണ്ടായത്. അൾട്ര ടെക് പ്രൊമോട്ടേഴ്‌സിന് നഷ്ടമായ 10,678 കോടിയാണ് ഇതിൽ ഏറ്റവുംകൂടുതൽ മഹീന്ദ്ര ഗ്രൂപ്പിന്റെ മൂല്യത്തിൽ 6,100കോടിയും ഇടിഞ്ഞു.
മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് ആകെ നഷ്ടമായത് 2,760.6 കോടി രൂപയാണ്. ഇതിൽ റിലയൻസ് ഇൻഡസ്ട്രീസിന് 1,748 കോടിയും ടിവി 18 ബ്രോഡ്കാസ്റ്റിന് 704 കോടിയുമാണ് നഷ്ടമായത്.