- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ നോട്ടു നിരോധനം സംഘ്പരിവാറിന്റെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢ പദ്ധതിയായിരുന്നു. : കെ.എ ഷഫീഖ്
തിരുവനന്തപുരം: നോട്ടു നിരോധനം സംഘ്പരിവാർ കേന്ദ്രങ്ങളിൽ കുന്നുകൂട്ടിയ കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢ പദ്ധതിയായിരുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്. നോട്ടു നിരോധനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മണ്ഡലം കേന്ദ്രങ്ങളിൽ പാർട്ടി സംഘടിപ്പിച്ച വഞ്ചനാ ദിന പ്രതിഷേധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കടന്നു പോയത് സാമ്പത്തിക സ്തംഭനത്തിന്റെ രണ്ടുവർഷങ്ങളാണ്. 2016 നവംബർ 8 ന് മരേന്ദ്രമോദി പ്രഖ്യാപിച്ചത് സാമ്പത്തിക അടിയന്തിരാവസ്ഥയായിരുന്നു. രാജ്യത്ത് കള്ളപ്പണമില്ലാതാക്കും എന്നതും ഭീകരവാദം ഇല്ലാതാക്കും എന്നുമാണ് പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി അവകാശപ്പെട്ടത്. എന്നാൽ നിരോധിച്ച നോട്ടുകളിൽ 99% തിരിച്ചെത്തിയതോടെ അവകാശ വാദം പൊളിയുകയായിരുന്നു. കള്ളപ്പണത്തിന്റെ മുഖ്യ കേന്ദ്രം ബിജെപി ഓഫീസുകളായതിനാലാണ് കള്ളപ്പണം തിരിച്ച് ബാങ്കുകളിലെത്തിയത്. അവകാശ വാദങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണപ്പോൾ ഡിജിറ്റലൈസേഷനും നികുതിപിരിവ് വർദ്ധിപ്പിക്
തിരുവനന്തപുരം: നോട്ടു നിരോധനം സംഘ്പരിവാർ കേന്ദ്രങ്ങളിൽ കുന്നുകൂട്ടിയ കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢ പദ്ധതിയായിരുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്. നോട്ടു നിരോധനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മണ്ഡലം കേന്ദ്രങ്ങളിൽ പാർട്ടി സംഘടിപ്പിച്ച വഞ്ചനാ ദിന പ്രതിഷേധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കടന്നു പോയത് സാമ്പത്തിക സ്തംഭനത്തിന്റെ രണ്ടുവർഷങ്ങളാണ്. 2016 നവംബർ 8 ന് മരേന്ദ്രമോദി പ്രഖ്യാപിച്ചത് സാമ്പത്തിക അടിയന്തിരാവസ്ഥയായിരുന്നു. രാജ്യത്ത് കള്ളപ്പണമില്ലാതാക്കും എന്നതും ഭീകരവാദം ഇല്ലാതാക്കും എന്നുമാണ് പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി അവകാശപ്പെട്ടത്. എന്നാൽ നിരോധിച്ച നോട്ടുകളിൽ 99% തിരിച്ചെത്തിയതോടെ അവകാശ വാദം പൊളിയുകയായിരുന്നു.
കള്ളപ്പണത്തിന്റെ മുഖ്യ കേന്ദ്രം ബിജെപി ഓഫീസുകളായതിനാലാണ് കള്ളപ്പണം തിരിച്ച് ബാങ്കുകളിലെത്തിയത്. അവകാശ വാദങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണപ്പോൾ ഡിജിറ്റലൈസേഷനും നികുതിപിരിവ് വർദ്ധിപ്പിക്കുന്നതിനുമാണെന്ന വാദമാണ് പിന്നീട് പറഞ്ഞത്. രൂപയുടെ മൂല്യം ഇടിഞ്ഞ് പാതാളത്തിലെത്തി. കൂടുതൽ വിനാശത്തിലേക്ക് രാജ്യത്തെ തള്ളിവിടാൻ റിസർവ്വു ബാങ്കിന്റെ കരുതൽ ധനം പിടിച്ചെടുക്കാനുള്ള ഭരണഘടനാ വിരുദ്ധ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അദാനിയേയും അംബാനിയേയും പോലുള്ള കോർപ്പറേറ്റുകളുടെ കൈയിലേക്ക് രാജ്യത്തിന്റെ കരുതൽ സമ്പത്തും എത്തിക്കാനുള്ള ഗൂഢ പദ്ധതിയാണ് ഇവർ നടപ്പാക്കുന്നത്. ബിജെപി അധികാരത്തിൽ തുടർന്നാൽ രാജ്യം തന്നെ ഇല്ലാതാകുന്ന സ്ഥിതിവിശേഷമാണുണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് എൻ.എം അൻസാരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ അനിൽകുമാർ, ഷറഫുദ്ദീൻ, ജോസഫ് പാലേലി, സലാഹുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ എല്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്ൾ നടന്നു