- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ലാതല പകർച്ചപ്പനി പ്രതിരോധ സെമിനാറിന് തുടക്കമായി
തിരുവനന്തപുരം: ദേശീയ ആാരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്‌കൂളുകളിൽ പ്രവർത്തിച്ചുവരുന്ന സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾക്കായുള്ള പകർച്ചപ്പനി ബോധവത്കരണ സെമിനാറുകളുടെ ജില്ലാതല ഉദ്ഘാടനം മാരായമുട്ടം ഗവ. എച്ച്എസ്എസ് സ്‌കൂളിൽ വച്ച് മാരായമുട്ടം പൊലീസ് സബ് ഇൻസ്‌പെക്ടർ മൃദുൽകുമാർ ഉദ്ഘാടനം ചെയ്തു. പകർച്ചവ്യാധികൾ വ്യാപിക്കുന്ന വേളയിൽ ദേശീയ ആരോഗ്യ ദൗത്യം സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സുമായി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ സ്വപ്‌നകുമാരി മുഖ്യ പ്രഭാഷണം നടത്തി. പകർച്ചവ്യാധികളെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം നൽകുന്നതിനായി ജില്ലാ ഡെപ്യൂട്ടി മാസ്സ് മീ്ഡിയ ഓഫീസർ പമേല, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വിനോജ് എന്നിവർ ക്ലാസ്സുകൾ നൽകി. തുടർന്ന് സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സ് പെരുങ്കടവിള പഞ്ചായത്തിലെ പതിനൊന്നാം വാ
തിരുവനന്തപുരം: ദേശീയ ആാരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്‌കൂളുകളിൽ പ്രവർത്തിച്ചുവരുന്ന സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾക്കായുള്ള പകർച്ചപ്പനി ബോധവത്കരണ സെമിനാറുകളുടെ ജില്ലാതല ഉദ്ഘാടനം മാരായമുട്ടം ഗവ. എച്ച്എസ്എസ് സ്‌കൂളിൽ വച്ച് മാരായമുട്ടം പൊലീസ് സബ് ഇൻസ്‌പെക്ടർ മൃദുൽകുമാർ ഉദ്ഘാടനം ചെയ്തു.
പകർച്ചവ്യാധികൾ വ്യാപിക്കുന്ന വേളയിൽ ദേശീയ ആരോഗ്യ ദൗത്യം സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സുമായി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ സ്വപ്‌നകുമാരി മുഖ്യ പ്രഭാഷണം നടത്തി. പകർച്ചവ്യാധികളെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം നൽകുന്നതിനായി ജില്ലാ ഡെപ്യൂട്ടി മാസ്സ് മീ്ഡിയ ഓഫീസർ പമേല, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വിനോജ് എന്നിവർ ക്ലാസ്സുകൾ നൽകി. തുടർന്ന് സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സ് പെരുങ്കടവിള പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ശുചീകരണ പ്രവർത്തനവും ലഘുലേഖ വിതരണവും നടത്തി.
എൺപത്തിയെട്ടോളം വരുന്ന എസ്‌പിസി വിദ്യാർത്ഥികളാണ് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിനു മുന്നിട്ടിറങ്ങിയത്. പ്രതിരോധ പ്രവർത്തനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഗീതാ റാണി, ഹെഡ്‌മിസ്ട്രസ് അംബികാമേബൽ, എസ്‌പിസി ഇൻസ്ട്രക്ടർ രഞ്ജിത്‌റാം, ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.