- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ആരോഗ്യ ദൗത്യം: ഉറവിട നശീകരപ്രവർത്തനം നടത്തി ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുറയുന്നു
തുരുവനന്തപുരം: നഗരസഭ മേയറുടെ നിർദ്ദേശ പ്രകാരം നഗരസഭ പരിധിയിലെ 100 വാർഡുകളിലും ഉറവിട നശീകരപ്രവർത്തനം നടത്തി. പേട്ട വാർഡിലെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ വാർഡ് കൗൺസിലർ ഡി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പേട്ട ജനമൈത്രി പൊലീസ്, 46 എൻസിസി കേഡറ്റുകൾ, അനന്തപുരി ആശുപത്രിയിലെ നഴ്സിങ് വിദ്യാർത്ഥികളും ഉറവിട നശീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു. നഗരത്തിലെ പ്രധാന 42 വാർഡുകളിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നഗരപ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുറയുന്നു. ജില്ലയിലെ ആകെ 29386 ഒ.പിയിൽ 1831 പേരാണ് പനിബാധിതരായി കണ്ടെത്തിയത്. 57 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നഗരസഭയിൽ 107 പേരിൽ 27 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചെങ്കിൽ ചൊവ്വാഴ്ചത്തെ റിപ്പോർട്ട് പ്രകാരം 46 പേരിൽ 12 പേർക്കു മാത്രമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യത്
തുരുവനന്തപുരം: നഗരസഭ മേയറുടെ നിർദ്ദേശ പ്രകാരം നഗരസഭ പരിധിയിലെ 100 വാർഡുകളിലും ഉറവിട നശീകരപ്രവർത്തനം നടത്തി. പേട്ട വാർഡിലെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ വാർഡ് കൗൺസിലർ ഡി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
പേട്ട ജനമൈത്രി പൊലീസ്, 46 എൻസിസി കേഡറ്റുകൾ, അനന്തപുരി ആശുപത്രിയിലെ നഴ്സിങ് വിദ്യാർത്ഥികളും ഉറവിട നശീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു. നഗരത്തിലെ പ്രധാന 42 വാർഡുകളിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നഗരപ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുറയുന്നു. ജില്ലയിലെ ആകെ 29386 ഒ.പിയിൽ 1831 പേരാണ് പനിബാധിതരായി കണ്ടെത്തിയത്. 57 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നഗരസഭയിൽ 107 പേരിൽ 27 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചെങ്കിൽ ചൊവ്വാഴ്ചത്തെ റിപ്പോർട്ട് പ്രകാരം 46 പേരിൽ 12 പേർക്കു മാത്രമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മിഷൻ അന്തപുരിയും നഗരസഭയുടെയും ഊർജ്ജീത ഉറവിടനശീകരണ പ്രവർത്തനങ്ങളുടെ ഫലമാണ് ഡെങ്കിപ്പനിബാധിതരുടെ എണ്ണം കുറയാൻ കാരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി പറഞ്ഞു.