- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുജന്റെ കൊലയാളികൾ ശിക്ഷിക്കപ്പെടാൻ ശ്രീജിത്ത് പോരാടുന്നത് മരണം മുന്നിൽ കണ്ട്
തിരുവനന്തപുരം: പറയുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാകണമെങ്കിൽ അടുത്ത് തന്നെ ഇരിക്കണം. ചിലപ്പോഴൊക്കെ വാക്കുകൾ പകുതി മുറിഞ്ഞ് പോകുന്നുമുണ്ട്.. 764 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ശ്രീജിത്തിന്റെ ആരോഗ്യ നില ഓരോ നിമിഷവും ഗുരുതരമായി കൊണ്ടിരിക്കുകയാണ്. നിരാഹാര സമരം നിരന്തരമായി തുടരുന്ന ശ്രീജിത്ത് ഇപ്പോൾ എല്ലും തോലുമായി എന്ന അവസ്ഥയിലാണ്. ആദ്യമായി സമരത്തിന് വന്ന സുമുഖനായ ശ്രീജിത്ത് ഇന്ന് ക്ഷീണം കാരണം എണീറ്റ് നിൽകാൻ പോലും പറ്റാത്ത രീതിയിൽ അവശനാണ്. സമരത്തിന്റെ ആദ്യ ഘട്ടത്തിൽ ദിവസവും ഒരുനേരം ആഹാരം കഴിച്ചിരുന്ന ശ്രീജിത്ത് ഇപ്പോൾ ആഴ്ചയിലൊരിക്കലാണ് ഭക്ഷണം കഴിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ ഭക്ഷണം കഴിക്കുന്നതിന് പുറമേ വെള്ളം മാത്രം കുടിച്ചാണ് ശ്രീജിത്ത് മുന്നോട്ട് പോകുന്നത്. ഇപ്പോൾ കുറച്ച് ദിവസമായി വെള്ളമിറക്കാൻ പോലും ശ്രീജിത്ത് ബുദ്ധിമുട്ടുന്നുണ്ട്. ഇടയ്ക്ക് പരിശോധന നടത്തിയ ഡോക്ടർ പോലും പറഞ്ഞത് ഇഔ അവസ്ഥയിൽ മുന്നോട്ട് പോകുന്നത് ജീവന് ആപത്താണെന്നാണ്. എന്നാൽ ഇതൊന്നും തന്നെ ശ്രീജിത്തിനെ സമരത്
തിരുവനന്തപുരം: പറയുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാകണമെങ്കിൽ അടുത്ത് തന്നെ ഇരിക്കണം. ചിലപ്പോഴൊക്കെ വാക്കുകൾ പകുതി മുറിഞ്ഞ് പോകുന്നുമുണ്ട്.. 764 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ശ്രീജിത്തിന്റെ ആരോഗ്യ നില ഓരോ നിമിഷവും ഗുരുതരമായി കൊണ്ടിരിക്കുകയാണ്. നിരാഹാര സമരം നിരന്തരമായി തുടരുന്ന ശ്രീജിത്ത് ഇപ്പോൾ എല്ലും തോലുമായി എന്ന അവസ്ഥയിലാണ്. ആദ്യമായി സമരത്തിന് വന്ന സുമുഖനായ ശ്രീജിത്ത് ഇന്ന് ക്ഷീണം കാരണം എണീറ്റ് നിൽകാൻ പോലും പറ്റാത്ത രീതിയിൽ അവശനാണ്. സമരത്തിന്റെ ആദ്യ ഘട്ടത്തിൽ ദിവസവും ഒരുനേരം ആഹാരം കഴിച്ചിരുന്ന ശ്രീജിത്ത് ഇപ്പോൾ ആഴ്ചയിലൊരിക്കലാണ് ഭക്ഷണം കഴിക്കുന്നത്.
ആഴ്ചയിൽ ഒരിക്കൽ ഭക്ഷണം കഴിക്കുന്നതിന് പുറമേ വെള്ളം മാത്രം കുടിച്ചാണ് ശ്രീജിത്ത് മുന്നോട്ട് പോകുന്നത്. ഇപ്പോൾ കുറച്ച് ദിവസമായി വെള്ളമിറക്കാൻ പോലും ശ്രീജിത്ത് ബുദ്ധിമുട്ടുന്നുണ്ട്. ഇടയ്ക്ക് പരിശോധന നടത്തിയ ഡോക്ടർ പോലും പറഞ്ഞത് ഇഔ അവസ്ഥയിൽ മുന്നോട്ട് പോകുന്നത് ജീവന് ആപത്താണെന്നാണ്. എന്നാൽ ഇതൊന്നും തന്നെ ശ്രീജിത്തിനെ സമരത്തിൽ നിന്നും പിന്തിരിപ്പിക്കുന്നില്ല. ഇവിടെ കിടന്ന് ചത്താലും ശരി സിബിഐ അന്വേഷണം പ്രഖ്യാപിക്കാതെ പിന്മാറില്ലെന്നാണ് ശ്രീജിത്തിന്റെ പക്ഷം.