- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാർഥി പ്രവാഹത്തിന് താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി ഡെന്മാർക്ക്: ജർമൻ അതിർത്തിയിൽ പരിശോധന കർശനമാക്കി
കോപ്പൻഹേഗൻ: അഭയാർഥി പ്രവാഹത്തിന് താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്താൻ ഡെന്മാർക്ക് ജർമൻ അതിർത്തിയിൽ ഐഡി പരിശോധന കർശനമാക്കി. സ്വീഡനും പുതുതായി അതിർത്തി നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഡെന്മാർക്കും പരിശോധന കർശനമാക്കിയത്. അടുത്ത പത്തു ദിവസത്തേക്കാണ് അഭയാർഥികൾക്ക് അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതു കഴിഞ്ഞ
കോപ്പൻഹേഗൻ: അഭയാർഥി പ്രവാഹത്തിന് താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്താൻ ഡെന്മാർക്ക് ജർമൻ അതിർത്തിയിൽ ഐഡി പരിശോധന കർശനമാക്കി. സ്വീഡനും പുതുതായി അതിർത്തി നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഡെന്മാർക്കും പരിശോധന കർശനമാക്കിയത്.
അടുത്ത പത്തു ദിവസത്തേക്കാണ് അഭയാർഥികൾക്ക് അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതു കഴിഞ്ഞ് ആവശ്യമെങ്കിൽ 20 ദിവസത്തേക്കു കൂടി നിയന്ത്രണം തുടരുമെന്നും പ്രധാനമന്ത്രി ലാർസ് ലോക്കെ വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വീഡൻ അതിർത്തിയിൽ തിരിച്ചറിയൽ പരിശോധന കർശനമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഡെന്മാർക്കും നിയന്ത്രണം ഏർപ്പെടുത്തുന്നു എന്ന വാർത്ത പുറത്തുവിട്ടത്. സ്വീഡനേയും ഡെന്മാർക്കിനേയും ബന്ധിപ്പിക്കുന്ന കടൽപ്പാലത്തിലാണ് സ്വീഡൻ അതിർത്തി പരിശോധന ആരംഭിച്ചത്. അഭയാർഥികളുടെ ഒഴുക്ക് അനിയന്ത്രിതമായി തുടരുന്ന ഈയവസ്ഥയിൽ ഇതൊരു പ്രധാന നടപടിയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.