രാജ്യത്ത് മൂന്ന് വയസുള്ള കുട്ടിക്കൾക്കും ഭാഷാ പരിശോധന നിർബന്ധമാക്കിയേക്കും. ഇതിന്റെ ഭാഗമായി ഡേ കെയറുകളിലേക്കുള്ള പ്രവേശനം ഐഡന്റിഭിക്കേഷൻ പരിശോധന നടത്തി പ്രവേശനം ഉറപ്പാക്കുന്ന കാര്യം ആണ് പരിഗണനയിലുള്ളത്. രാജ്യത്തെ കുട്ടികൾക്കിടയിൽ ഭാഷയിലുള്ള കാര്യമായി വിടവുകൾ ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഭാഷാ പരിശോധന നിർബന്ധമാക്കുന്നത്.

ഡേ കെയറുകളിൽ പത്ത് മിനിറ്റ് മുതൽ 30 മിനിറ്റ് വരെ നീളുന്ന ടെസ്റ്റുകൾ കുട്ടികൾക്കായി നടത്താനാണ് സർക്കാരിന്റെ പദ്ധതി. കുട്ടികളെ ചിത്രങ്ങൾ കാണിച്ച് എന്താണെന്ന് പറയുന്ന തരത്തിലായിരിക്കുനം ടെസ്റ്റ്. എന്നാൽ പുതിയ പദ്ധതിയെ അനുകൂലിച്ചും പ്രതീകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

കുട്ടികൾക്ക് പുതിയ പരിഷ്‌കാരം പ്രഹരമേല്പിക്കുമെന്ന് ഒരു വിഭാഗം പറയുമ്പോൾ മറുവിഭാഗം ഇതിനെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.