കോവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്ക ഉയർന്നതോടെ അതിർത്തി നിയന്ത്രണങ്ങളും യാത്രാ വിലക്കും വീണ്ടും നീട്ടാൻ ഡാനിഷ് സർക്കാർ തീരുമാനിച്ചു. ഏപ്രിൽ 20 വരെ നിയന്ത്രണം തുടരനാണ് സർക്കാർ തീരുമാനം ബിസിനസ് യാത്രകളും വിദേശ അവധിദിനങ്ങളും ഇപ്പോഴും രാജ്യം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ രാജ്യത്തിനകത്തും പുറത്തും ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാൻ ഇളവുകൾ അനുവദിക്കും.മാർച്ച് 31 ന് സ്വീഡൻ ഡെന്മാർക്കുമായുള്ള അതിർത്തി വീണ്ടും തുറക്കാൻ ഒരുങ്ങുന്നുവെങ്കിലും ഡാനിഷ് സർക്കാർ ഇപ്പോഴും അയൽരാജ്യങ്ങളുടെ അതിർത്തികൾ തുറന്ന് കൊടുക്കില്ലെന്ന് ഉറപ്പായി. ജർമ്മനിയുമായുള്ള അതിർത്തി നിയന്ത്രണങ്ങളും ഈ തീയതി വരെ നിലനിൽക്കും.

ഏപ്രിൽ 5 ന് പൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്ന ഡെന്മാർക്കിന് പുറത്തുനിന്നുള്ളവർക്കുള്ള നിലവിലെ നിയന്ത്രണങ്ങളും കുറഞ്ഞത് ഏപ്രിൽ 20 വരെ നീട്ടുമെന്ന് സർക്കാർ അറിയിച്ചു.നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് അവതരിപ്പിക്കാൻ കഴിയാത്ത ആർക്കും ഫ്‌ളൈറ്റ് നിരോധനവും 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈയ്ൻ കാലാവധിയും ഇതിൽ ഉൾപ്പെടുന്നു.

യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നിവ നിലവിൽ മൂന്നാമത്തെ കോവിഡ് തരംഗത്തിലൂടെയാണ് കടന്നുപോകുന്നത്.