- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വവർഗ പ്രേമികളായ മുതിർന്ന പൗരന്മാർക്കായി ഡെന്മാർക്കിൽ കെയർ ഹോം
കോപ്പൻഹാഗൻ: സ്വവർഗ പ്രേമികളായ മുതിർന്ന പൗരന്മാർക്കായി ആദ്യത്തെ കെയർ ഹോം തുറന്ന് ഡെന്മാർക്ക്. കോപ്പൻഹാഗൻ പ്രൈഡ് ആഘോഷങ്ങൾക്കിടെ സ്വവർഗ പ്രേമകളായ മുതിർന്ന പൗരന്മാർക്കായി കെയർ ഹോം തുറന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. നൊറെബ്രോ ഡിസ്ട്രിക്ടിലെ സ്ലെറ്റെറ്റിലാണ് ഈ കെയർ ഹോം. സ്വവർഗ പ്രേമികൾക്കു
കോപ്പൻഹാഗൻ: സ്വവർഗ പ്രേമികളായ മുതിർന്ന പൗരന്മാർക്കായി ആദ്യത്തെ കെയർ ഹോം തുറന്ന് ഡെന്മാർക്ക്. കോപ്പൻഹാഗൻ പ്രൈഡ് ആഘോഷങ്ങൾക്കിടെ സ്വവർഗ പ്രേമകളായ മുതിർന്ന പൗരന്മാർക്കായി കെയർ ഹോം തുറന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. നൊറെബ്രോ ഡിസ്ട്രിക്ടിലെ സ്ലെറ്റെറ്റിലാണ് ഈ കെയർ ഹോം. സ്വവർഗ പ്രേമികൾക്കു മാത്രമല്ല, ഭിന്നലിംഗക്കാർക്കും മറ്റും ഇവിടെ പ്രവേശനുണ്ട്.
രാജ്യത്തെ ആദ്യത്തെ LGBT (lesbian, gay, bisexual, trangender) കെയർ ഹോം എന്ന ആശയത്തിന് കഴിഞ്ഞ നവംബറിൽ തന്നെ തുടക്കമിട്ടതാണെന്നും തങ്ങളുടെ യഥാർഥ വ്യക്തിത്വം വെളിപ്പെടുത്തിക്കൊണ്ടു തന്നെ ജീവിക്കുക എന്നത് അവരുടെ അവകാശമാണെന്നും ഇതിന് തുടക്കമിട്ടവർ പറയുന്നു. നഴ്‌സിങ് ഹോമുകളിൽ ശിഷ്ടകാലം കഴിക്കാനെത്തിയവർ തങ്ങളുടെ ഈ പ്രത്യേകത കൊണ്ട് പിന്നാക്കം തള്ളപ്പെടുകയാണെന്നും അവർക്ക് വേണ്ട സംരക്ഷണം ഉറപ്പുവരുത്തുകയാണ് ഇത്തരം കെയർ ഹോമുകൾ വഴിയെന്നും LGBT ഡെന്മാർക്ക് സീനിയേഴ്‌സ് കമ്മിറ്റിയംഗം വെളിപ്പെടുത്തുന്നു.
സ്വവർഗ പ്രേമികളായ മുതിർന്ന പൗരന്മാർക്ക് കൂടുതൽ സുരക്ഷിതവും ആശ്വാസകരവുമായ അന്തരീക്ഷത്തിൽ ജീവിക്കാൻ സാഹചര്യമൊരുക്കുകയാണ് ഇത്തരം കെയർ ഹോമുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കോപ്പൻഹാഗൻ ഡെപ്യൂട്ടി മേയർ നിനാ തോംസൺ വ്യക്തമാക്കി.