- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെന്മാർക്കിലെ രണ്ട് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി; ഭീഷണി മുഴക്കിയ എത്തിയ ഫോൺ കോളിൽ സ്ത്രീ ശബ്ദം; പൊലീസ് അന്വേഷണം തുടങ്ങി
ഡെന്മാർക്കിലെ രണ്ട് സ്‌കൂളുകളുകൾക്ക് നേരെ കഴിഞ്ഞ ദിവസം എത്തിയ വ്യാജ ബോംബ് ഭീഷണിയിൽ നടുങ്ങിയിരിക്കുകയാണ് രക്ഷിതാക്കളും സ്‌കൂൾ അധികൃതരും കുട്ടികളും. ജട്ട്‌ലാന്റിലെ രണ്ട് സ്‌കൂളുകളിലേക്കാണ് സ്ത്രീയുടെ ശബ്ദത്തിൽ ഭീഷണി എത്തിയത്. ഇംഗ്ലീഷ് ഭാഷ സംസാരിച്ചെത്തിയ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഹോൾസ്റ്റർ ബോയിലെ ദ റോഫ് ക്രാക്കെ സ്‌കൂൾ, ജസ്ലാൻഡിലെ റോൻഡേ സ്‌കൂൾ എന്നിവിടങ്ങളി ലേക്കാണ് തിങ്കളാഴ്‌ച്ച ഉച്ചയോടെ ബോംബ് ഭീഷണിയുമായി ഫോൺ എത്തിയത്. അതോടെ പരിഭ്രാന്തരായ സ്‌കൂൾ അധികൃതർ കുട്ടികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. രണ്ട് സ്‌കൂളുകളിലേക്കും ഒരേ സമയം തന്നെയാണ് ഭീഷണി എത്തിയത്. ഭീഷണിയെത്തുടർന്ന് സ്‌കൂളിൽ ബോംബ് സ്‌ക്വാഡും ബോംബ് നിർജീവമാക്കുന്ന സൈനീകരും എത്തി പരിശോധന നടത്തി.
ഡെന്മാർക്കിലെ രണ്ട് സ്‌കൂളുകളുകൾക്ക് നേരെ കഴിഞ്ഞ ദിവസം എത്തിയ വ്യാജ ബോംബ് ഭീഷണിയിൽ നടുങ്ങിയിരിക്കുകയാണ് രക്ഷിതാക്കളും സ്‌കൂൾ അധികൃതരും കുട്ടികളും. ജട്ട്‌ലാന്റിലെ രണ്ട് സ്‌കൂളുകളിലേക്കാണ് സ്ത്രീയുടെ ശബ്ദത്തിൽ ഭീഷണി എത്തിയത്. ഇംഗ്ലീഷ് ഭാഷ സംസാരിച്ചെത്തിയ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഹോൾസ്റ്റർ ബോയിലെ ദ റോഫ് ക്രാക്കെ സ്‌കൂൾ, ജസ്ലാൻഡിലെ റോൻഡേ സ്‌കൂൾ എന്നിവിടങ്ങളി ലേക്കാണ് തിങ്കളാഴ്‌ച്ച ഉച്ചയോടെ ബോംബ് ഭീഷണിയുമായി ഫോൺ എത്തിയത്. അതോടെ പരിഭ്രാന്തരായ സ്‌കൂൾ അധികൃതർ കുട്ടികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. രണ്ട് സ്‌കൂളുകളിലേക്കും ഒരേ സമയം തന്നെയാണ് ഭീഷണി എത്തിയത്.
ഭീഷണിയെത്തുടർന്ന് സ്‌കൂളിൽ ബോംബ് സ്‌ക്വാഡും ബോംബ് നിർജീവമാക്കുന്ന സൈനീകരും എത്തി പരിശോധന നടത്തി.
Next Story