- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യക്തികളുടെ അനുവാദമില്ലാതെ അശ്ലീല വിഡിയോകളും ഫോട്ടോകളും ഷെയർ ചെയ്യുന്നവർ ജാഗ്രതെ; നിയമനടപടി കർശനമാക്കാനൊരുങ്ങി ഡെന്മാർക്ക്; നിയമലംഘകർക്ക് രണ്ട് വർഷം തടവ് ഉറപ്പ്
വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ അശ്ലീലത കലർന്ന ഫോട്ടോകളും വിഡിയോകളും ഓൺലൈൻ വഴിയും മറ്റ് സോഷ്യൽമീഡിയകൾ വഴി പ്രചരിപ്പിക്കുന്നവർ കരുതലെടുത്തോളൂ. ഇത്തരക്കാർക്കെതിരെ ഡെന്മാർക്ക് കർശന നടപടിക്കൊരുങ്ങുകയാണ്. നിയമലംഘകരുടെ തടവ് ശിക്ഷ കാലവധി ആറ് മാസത്തിൽ നിന്നും രണ്ട് വർഷത്തേക്കായി ഉയർത്തിയാനും സർക്കാർ തീരുമാനിച്ചു. ഡെന്മാർക്കിലെ കൗമാരക്കാർക്കിടയിൽ നഗ്നത പ്രദർശപ്പിച്ചുള്ള ഫോട്ടോകളുടെ പ്രചരണം ഓൺലൈൻ വഴി ശക്തമായതോടെയാണ് നിയമനടപടി കർശനമാക്കാൻ ഗവൺമെന്റ് തീരുമാനിച്ചത്. 15 നും 25 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളും ആൺകുട്ടികളുടെയും അശ്ലീല ഫോട്ടോകൾ ഓൺലൈനിലൂടെ പ്രചരിക്കുന്നത് ഏറിയുണ്ടെന്ന് ഗവൺമെന്റ് കണക്കുകളിൽ വ്യക്തമാക്കുന്നു. ഇത് കൂടാതെ നഗ്നചിത്രങ്ങൾ നില്ക്കുന്നവരും ചാറ്റ് റൂമുകളിൽ എത്തിച്ച് വിറ്റ് പണം സമ്പാദിക്കുന്നവരും നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ അശ്ലീലത കലർന്ന ഫോട്ടോകളും വിഡിയോകളും ഓൺലൈൻ വഴിയും മറ്റ് സോഷ്യൽമീഡിയകൾ വഴി പ്രചരിപ്പിക്കുന്നവർ കരുതലെടുത്തോളൂ. ഇത്തരക്കാർക്കെതിരെ ഡെന്മാർക്ക് കർശന നടപടിക്കൊരുങ്ങുകയാണ്. നിയമലംഘകരുടെ തടവ് ശിക്ഷ കാലവധി ആറ് മാസത്തിൽ നിന്നും രണ്ട് വർഷത്തേക്കായി ഉയർത്തിയാനും സർക്കാർ തീരുമാനിച്ചു.
ഡെന്മാർക്കിലെ കൗമാരക്കാർക്കിടയിൽ നഗ്നത പ്രദർശപ്പിച്ചുള്ള ഫോട്ടോകളുടെ പ്രചരണം ഓൺലൈൻ വഴി ശക്തമായതോടെയാണ് നിയമനടപടി കർശനമാക്കാൻ ഗവൺമെന്റ് തീരുമാനിച്ചത്. 15 നും 25 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളും ആൺകുട്ടികളുടെയും അശ്ലീല ഫോട്ടോകൾ ഓൺലൈനിലൂടെ പ്രചരിക്കുന്നത് ഏറിയുണ്ടെന്ന് ഗവൺമെന്റ് കണക്കുകളിൽ വ്യക്തമാക്കുന്നു.
ഇത് കൂടാതെ നഗ്നചിത്രങ്ങൾ നില്ക്കുന്നവരും ചാറ്റ് റൂമുകളിൽ എത്തിച്ച് വിറ്റ് പണം സമ്പാദിക്കുന്നവരും നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.