ന്യൂയോർക്ക്: ലോംഗ് ഐലന്റിൽ ഡെന്റൽ വിദ്യാർത്ഥിനി തരൺജിത് പർമറെ(18) ട്രക്ക് കയറ്റി കൊലപ്പെടുത്തിയ പ്രതിക്കു വേണ്ടിയുള്ളതിരച്ചൽ പൊലീസ് ഊർജ്ജിതപ്പെടുത്തി. ഡ്രൈവറെ കണ്ടെത്തുന്നതിന്പൊതുജനത്തിന്റെ സഹകരണം പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

പർമർ ഓടിച്ചിരുന്ന ജീപ്പിൽ ട്രക്ക് വന്നിടിച്ചതിനെ തുടർന്ന്ഇരുവാഹനങ്ങളും തൊട്ടടുത്തുള്ള ഗ്യാസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടു .ജീപ്പിൽ നിന്നും ഇറങ്ങി പർമർ കേടുപാടുകൾ പരിശേധിക്കുന്നതിനിടയിൽ ട്രക്ക് ഡൈവർ പർമറെ മനപ്പൂർവം ഇടിച്ച്‌തെറിപ്പിച്ച വേഷം ശേഷം ഓടിച്ചു പോകുകയായിരുന്നു.

ജീപ്പിൽ നിന്നും ഇറങ്ങി മാതാവിനെ ഫോണിൽ വിളിച്ചു അപകടവിവരം പറയുന്നതിനിടയിലാണ് ട്രക്ക് ഡ്രൈവർ വാഹനം മുന്നോട്ടെടുത്തത്.ജീപ്പിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലായിരുന്നുവെന്നും,ഇത്രയും ചെറിയ അപകടത്തിൽ പാർമറുടെ ജീവൻ നഷ്ടപ്പെടുത്തിയതിന്ഉത്തരവാദിയായി ഡൈവറെ എത്രയും വേഗം കണ്ടെത്തുമെന്നും നവം.10ന്നാസ്സുകൗണ്ടി പൊലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് വിൻസന്റ് ഗാർസിയപറഞ്ഞു. അഡഫി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ പാർമർക്ക് തലക്കും,ശരീരത്തിനും കാര്യമായ പരിക്കേറ്റിരുന്നു. നാസ്സു യൂണിവേഴ്‌സിറ്റിമെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ
രക്ഷിക്കാനായില്ല.