- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നു മുതൽ വിദേശച്ച് പോകാൻ വിമാനം കയറുമ്പോൾ ഡിപ്പാർച്ചർ കാർഡ് പൂരിപ്പിച്ച് സമയം കളയേണ്ട; ഇമിഗ്രേഷൻ പരിശോധനയ്ക്ക് പാസ്പോർട്ട് കൊടുത്ത് സീലും അടുപ്പിച്ച് കൂളായി വിമാനം കയറാം
ന്യൂഡൽഹി : കാലം മാറുമ്പോൾ കോലവും മാറണം. അങ്ങനെ ലാൻഡിങ് കാർഡിന് പിന്നാലെ ഡിപ്പോർച്ചർ കാർഡും അപ്രത്യക്ഷമായി. ഇനി വിമാനയാത്ര അതിവേഗമാകും. വിമാനത്താവളത്തിലെത്തിയാൽ നൂലാമാലകളൊന്നുമില്ലാതെ യാത്ര തുടങ്ങാം. വിദേശത്തേക്കു പറക്കുന്ന ഇന്ത്യക്കാർ പേരും വിലാസവും ജനനത്തീയതിയും യാത്രാ വിവരങ്ങളും വിമാനത്താവളത്തിൽ 'ഡിപ്പാർച്ചർ കാർഡി'ൽ എഴുതിനൽകണമെന്ന വ്യവസ്ഥ ഇന്നു മുതൽ ഒഴിവായി. ഇതോടെ പാസ്‌പോർട്ടിൽ സീലും പതിപ്പിച്ച് എമിഗ്രേഷൻ നടപടി പൂർത്തിയാക്കി ആർക്കും സീറ്റിലേക്ക് പോകും. ഡിപ്പാർച്ചർ കാർഡ് എന്ന സംവിധാനം തന്നെ അനാവശ്യമായിരുന്നു. ഇത് മനസ്സിലാക്കിയാണ് നടപടി. ഈ വിവരങ്ങളെല്ലാം അല്ലാതെതന്നെ അധികൃതർക്കു കിട്ടും. പാസ്‌പോർട്ടിൽ എല്ലാ വിവരവും ഉണ്ട്. അതുകൊണ്ട് തന്നെ അനാവശ്യമായി സമയം ചെലവിടേണ്ടെന്ന വിലയിരുത്തലാണ് ആഭ്യന്തര മന്ത്രാലയത്തിന്. ഇന്ത്യക്കാർ വിദേശയാത്ര കഴിഞ്ഞെത്തുമ്പോൾ ഇത്തരം ഫോം പൂരിപ്പിച്ചു നൽകണമെന്ന ചട്ടം നേരത്തേ ഒഴിവാക്കിയിരുന്നു. ഇത് പുറപ്പെടുമ്പോഴും നടപ്പാക്കുന്നു. അതായത് വിമാനത്താവളത്തിലെത്തിയാൽ നൂലാമ
ന്യൂഡൽഹി : കാലം മാറുമ്പോൾ കോലവും മാറണം. അങ്ങനെ ലാൻഡിങ് കാർഡിന് പിന്നാലെ ഡിപ്പോർച്ചർ കാർഡും അപ്രത്യക്ഷമായി. ഇനി വിമാനയാത്ര അതിവേഗമാകും. വിമാനത്താവളത്തിലെത്തിയാൽ നൂലാമാലകളൊന്നുമില്ലാതെ യാത്ര തുടങ്ങാം.
വിദേശത്തേക്കു പറക്കുന്ന ഇന്ത്യക്കാർ പേരും വിലാസവും ജനനത്തീയതിയും യാത്രാ വിവരങ്ങളും വിമാനത്താവളത്തിൽ 'ഡിപ്പാർച്ചർ കാർഡി'ൽ എഴുതിനൽകണമെന്ന വ്യവസ്ഥ ഇന്നു മുതൽ ഒഴിവായി. ഇതോടെ പാസ്‌പോർട്ടിൽ സീലും പതിപ്പിച്ച് എമിഗ്രേഷൻ നടപടി പൂർത്തിയാക്കി ആർക്കും സീറ്റിലേക്ക് പോകും. ഡിപ്പാർച്ചർ കാർഡ് എന്ന സംവിധാനം തന്നെ അനാവശ്യമായിരുന്നു. ഇത് മനസ്സിലാക്കിയാണ് നടപടി.
ഈ വിവരങ്ങളെല്ലാം അല്ലാതെതന്നെ അധികൃതർക്കു കിട്ടും. പാസ്‌പോർട്ടിൽ എല്ലാ വിവരവും ഉണ്ട്. അതുകൊണ്ട് തന്നെ അനാവശ്യമായി സമയം ചെലവിടേണ്ടെന്ന വിലയിരുത്തലാണ് ആഭ്യന്തര മന്ത്രാലയത്തിന്. ഇന്ത്യക്കാർ വിദേശയാത്ര കഴിഞ്ഞെത്തുമ്പോൾ ഇത്തരം ഫോം പൂരിപ്പിച്ചു നൽകണമെന്ന ചട്ടം നേരത്തേ ഒഴിവാക്കിയിരുന്നു. ഇത് പുറപ്പെടുമ്പോഴും നടപ്പാക്കുന്നു. അതായത് വിമാനത്താവളത്തിലെത്തിയാൽ നൂലാമാലകളില്ലാതെ ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കാം.
ജൂലൈ ഒന്നു മുതൽ രാജ്യത്തെ ഒരു വിമാനത്താവളത്തിലും ഡിപ്പാർച്ചർ കാർഡ് (എംബാർക്കേഷൻ) പൂരിപ്പിച്ചു നൽകേണ്ടതില്ല. ഇതുസംബന്ധിച്ച് ജൂൺ 14-ന് വിദേശകാര്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ യാത്രക്കാർക്കു വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ നടപടികൾ എളുപ്പമാക്കുന്നതിനു വേണ്ടിയാണു പുതിയ തീരുമാനമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ വിദേശത്തേക്കു പറക്കുന്ന ഇന്ത്യക്കാൻ തങ്ങളുടെ പേര്, ജനനത്തീയതി, വിമാനത്തിന്റെ വിവരങ്ങൾ, വിലാസം, യാത്രയുടെ ഉദ്ദേശ്യം എന്നിവ പൂരിപ്പിച്ചു നൽകണം.
ഈ ഡിപ്പാർച്ചർ കാർഡ് ഇമിഗ്രേഷൻ അധികൃതർ സ്റ്റാമ്പ് ചെയ്തു സൂക്ഷിക്കുകയാണ് പതിവ്. 2014-ൽ സർക്കാർ അറൈവൽ കാർഡ് ഒഴിവാക്കിയിരുന്നു.