കുവൈത്ത് സിറ്റി: ലൈസൻസ് ഇല്ലാത്ത വിദേശി ഡ്രൈവർമാർക്ക് വീണ്ടും മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് രംഗത്തെത്തി. ലൈസൻസ് ഇല്ലാത്തവർ വാഹനം ഓടിക്കുകയും, കള്ള ടാക്‌സി സർവീസ് നടത്തുകയും ചെയ്യുന്ന വിദേശികളെ കുവൈത്തിൽ നിന്ന് നാട് കടത്തുമെന്നാണ് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്കുന്നത്.

32മത് ജി.സി.സി ഗതാഗത വാരചരണത്തിന്റെ ഉദ്ഘാടനത്തിൽ ഗതാഗത വകുപ്പ് അസി.അണ്ടർ സെക്രട്ടറിയാണ് ഇത് വ്യക്തമാക്കിയത്. നിങ്ങളുടെ തീരുമാനമാണ് നിങ്ങളുടെ ഭാവി തീരുമാനിക്കുന്നത് എന്ന മുദ്രാവാക്യവുമായി ഇന്നലെ കുവൈത്തിൽ ആരംഭിച്ച 32മത് ജി.സി.സി ഗതാഗത വാരചരണം പൊലീസ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്യവേയാണ് നിയമം കൾകശമാക്കുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

രാജ്യത്തെ ഗതാഗത സേവനങ്ങളുടെയും പിഴ തുക വർധിപ്പിക്കാനുള്ള പഠന റിപ്പോർട്ട് ഫത്‌വനിയമ വകുപ്പുകളുടെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ഗതാഗത വകുപ്പിലെ ഉന്നത ഉദ്ദ്യോഗ്ഥർ പങ്കെടുക്കുന്ന വാരാചരണത്തിൽ ഗതാഗത നിയമലംഘനങ്ങൾ കുറക്കാൻ നിരവധി ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.