രുമാസത്തിനുള്ളിൽ നാടുകടത്തൽ കേന്ദ്രത്തിലും സെന്റട്രൽ ജയിലലും എത്തിയ ഇന്ത്യക്കാരുടെ എണ്ണം കുത്തനെ ഉയർന്നു.ജൂലായിൽ സെൻ്ട്രൽ ജയിലിൽ 177 പേർ ആയിരുന്നത് ഓഗസ്റ്റിൽ 189 ആയി ഉയർന്നു. നാടുകടത്തൽ കേന്ദ്രത്തിൽ 96 പേരായിരുന്നത് 115 ആയും വർധിച്ചതായി കണക്കുകൾ.

ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപ്പൺ ഹൗസിലാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തിയത്. ജയിലിലും നാടുകടത്തൽ കേന്ദ്രങ്ങളിലും കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ തിരക്കാനായി എംബസിയിൽ നിന്നുള്ള സംഘം ഇരുസ്ഥലങ്ങളും സന്ദർശിച്ചതായും എംബസി അധികൃതർ അറിയിച്ചു.

നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന ഇന്ത്യക്കാർക്ക് സ്വദേശത്തേക്ക് മടങ്ങാനായി 43 അടിയന്തര സർട്ടിഫിക്കറ്റുകളും ഓഗസ്റ്റിൽ വിതരണം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന 23 പേർക്ക് വിമാന ടിക്കറ്റും വിതരണം ചെയ്തു.