അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് നിലവിലുള്ള നികുതി നൽകണം, ഉറവിടം വെളിപ്പെടുത്തണം; നോട്ടുകൾ നിയമപരമായി സമ്പാദിച്ചതാണെങ്കിൽ പേടിക്കേണ്ടതില്ല; വീട്ടമ്മമാരും കർഷകരും സൂക്ഷിച്ചുവച്ച നോട്ടുകൾക്ക് ബാധകമല്ലെന്നും അരുൺ ജെയ്റ്റ്ലി
ന്യൂഡൽഹി: അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുമ്പോൾ നികുതി ഇളവ് ലഭിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെടുന്ന തുകയ്ക്ക് നിലവിലുള്ള നികുതി വ്യവസ്ഥകൾ ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ നിക്ഷേപിക്കുമ്പോൾ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരും. കൈയിലുള്ള 500,1000 രൂപ നോട്ടുകൾ നിയമപരമായി സമ്പാദിച്ചതാണെങ്കിൽ പേടിക്കേണ്ടതില്ല. ബാങ്കുകളിൽനിന്ന് പിൻവലിച്ചതോ നിക്ഷേപം നടത്തിയതോ ആയ തുകയാണെങ്കിൽ അവയ്ക്ക് നഷ്ടം സംഭവിക്കില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു. കൈക്കൂലിയായോ കുറ്റകൃത്യത്തിൽ ഏർപ്പെട്ട് സമ്പാദിച്ചതോ മറ്റേതെങ്കിലും നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ നേടിയതോ ആയ പണമാണെങ്കിൽ ഇതിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരുമ്പോൾ പ്രശ്നങ്ങളുണ്ടാകാം. എന്നാൽ വീട്ടമ്മമാരും കർഷകരും മറ്റും സൂക്ഷിച്ചുവച്ച നോട്ടുകളുടെ കാര്യത്തിൽ ഇത്തരം പ്രശ്നങ്ങളുണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി. 25,000 മുതൽ 50,000 വരെയുള്ള തുകകൾ സാധാരണ വീട്ടാവശ്യങ്ങൾക്കായി ക
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുമ്പോൾ നികുതി ഇളവ് ലഭിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെടുന്ന തുകയ്ക്ക് നിലവിലുള്ള നികുതി വ്യവസ്ഥകൾ ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ നിക്ഷേപിക്കുമ്പോൾ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരും. കൈയിലുള്ള 500,1000 രൂപ നോട്ടുകൾ നിയമപരമായി സമ്പാദിച്ചതാണെങ്കിൽ പേടിക്കേണ്ടതില്ല. ബാങ്കുകളിൽനിന്ന് പിൻവലിച്ചതോ നിക്ഷേപം നടത്തിയതോ ആയ തുകയാണെങ്കിൽ അവയ്ക്ക് നഷ്ടം സംഭവിക്കില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു.
കൈക്കൂലിയായോ കുറ്റകൃത്യത്തിൽ ഏർപ്പെട്ട് സമ്പാദിച്ചതോ മറ്റേതെങ്കിലും നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ നേടിയതോ ആയ പണമാണെങ്കിൽ ഇതിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരുമ്പോൾ പ്രശ്നങ്ങളുണ്ടാകാം. എന്നാൽ വീട്ടമ്മമാരും കർഷകരും മറ്റും സൂക്ഷിച്ചുവച്ച നോട്ടുകളുടെ കാര്യത്തിൽ ഇത്തരം പ്രശ്നങ്ങളുണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
25,000 മുതൽ 50,000 വരെയുള്ള തുകകൾ സാധാരണ വീട്ടാവശ്യങ്ങൾക്കായി കരുതിയ തുകയായി കണക്കാക്കി അവയെ ഇത്തരം പ്രശ്നങ്ങളിൽനിന്ന് ഒഴിവാക്കും. ഇത്തരം പണം നിക്ഷേപിക്കുന്നവർക്കും ഭയപ്പെടാനില്ല.
ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ചകളിൽ കുറഞ്ഞ തുകയുടെ നോട്ടുകളേ മാറ്റിയെടുക്കാൻ സാധിക്കൂ. എന്നാൽ അതിനു ശേഷം മാറ്റിയെടുക്കാവുന്ന തുക വർദ്ധിപ്പിക്കും. കൂടുതൽ പുതിയ കറൻസികൾ വിപണിയിലെത്തുന്നതോടെ നോട്ടുകൾ മാറ്റിയെടുക്കൽ ആയാസരഹിതമാകുമെന്നും മന്ത്രി വ്യക്തമാക്കി.
നോട്ടുകൾ പിൻവലിക്കാനുള്ള പുതിയ നീക്കം കൂടുതൽ പേരെ ഡിജിറ്റൽ ഇടപാടുകളിലേയ്ക്ക് ആകർഷിക്കും. കൂടുതൽ പേർ നികുതി വെളിപ്പെടുത്താൻ മുന്നോട്ടുവരും. ആദ്യത്തെ ഏതാനും ആഴ്ചകളിൽ ജനങ്ങൾക്ക് അൽപം ബുദ്ധിമുട്ട് ഉണ്ടായേക്കാമെന്നും കള്ളപ്പണത്തിൽനിന്ന് രാജ്യത്തന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിനാണ് ഇതെന്നും ജനങ്ങൾ സഹകരിക്കണമെന്നും ജെയ്റ്റ്ലി പറഞ്ഞു.