തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി സിപിഐയിലെ ഇ. ചന്ദ്രശേഖരൻ മത്സരിക്കും. തിങ്കളാഴ്ച വൈകിട്ട് ചേർന്ന സിപിഐ നിയമസഭാകക്ഷി യോഗമാണ് ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥിത്വത്തിൽ ധാരണയായത്. കാഞ്ഞങ്ങാട് എംഎ‍ൽഎ ആണ് ചന്ദ്രശേഖരൻ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി പാലോട് തിങ്കളാഴ്ച പത്രിക നൽകി. ചൊവ്വാഴ്ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം. ബുധാനാഴ്ചയാണ് തിരഞ്ഞെടുപ്പ്.