- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടിയേരിയുടെ സിഡിയിൽ കൂടുതലൊന്നുമില്ലെന്നു ഡെപ്യൂട്ടി സ്പീക്കർ; സിഡി സഭയുടെ മേശപ്പുറത്തുവയ്ക്കാൻ അനുമതി നിഷേധിച്ചു
തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ തെളിവുകൾ അടങ്ങിയ സിഡി നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കാൻ ഡെപ്യൂട്ടി സ്പീക്കർ എൻ ശക്തൻ അനുവദിച്ചില്ല. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ച സിഡി പരിശോധിച്ചെന്നും ചാനലുകളിൽ വന്നതിൽ കൂടുതലൊന്നും സിഡിയിൽ ഇല്ലെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. സിപിഐ(എം) നിയമസഭാകക്ഷി
തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ തെളിവുകൾ അടങ്ങിയ സിഡി നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കാൻ ഡെപ്യൂട്ടി സ്പീക്കർ എൻ ശക്തൻ അനുവദിച്ചില്ല. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ച സിഡി പരിശോധിച്ചെന്നും ചാനലുകളിൽ വന്നതിൽ കൂടുതലൊന്നും സിഡിയിൽ ഇല്ലെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
സിപിഐ(എം) നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് സിഡി മേശപ്പുറത്ത് വയ്ക്കാൻ അനുമതി തേടിയത്. ചാനലുകളിൽ ആവർത്തിച്ചു പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങളും ചർച്ചകളും മാത്രമാണ് സിഡിയിലുള്ളതെന്ന് സിഡി പരിശോധിച്ച സ്പീക്കർ എൻ ശക്തൻ പറഞ്ഞു. സിഡി അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും ഡെപ്യൂട്ടി സ്പീക്കർ ആവശ്യപ്പെട്ടു.
ചാനലുകളിൽ സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ വിജിലൻസ് തെളിവായി സ്വീകരിച്ചില്ല. അതിനാലാണ് മേശപ്പുറത്തുവയ്ക്കാൻ ആവശ്യപ്പെട്ടതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിഡി മേശപ്പുറത്തുവയ്ക്കാൻ അനുമതി നിഷേധിച്ച സാഹചര്യത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും സിഡി അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും കോടിയേരി പറഞ്ഞു.
അതിനിടെ, ബാർ കോഴ വിഷയത്തിൽ ഒന്നും മിണ്ടാതിരിക്കുന്നത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പേടിച്ചാണെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. ഇതെത്തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വാ തുറന്നാൽ കെ എം മാണിയെ സംരക്ഷിക്കാനാണെന്ന് പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ കുറ്റംചെയ്യാത്തവരെ ക്രൂശിക്കാൻ ശ്രമിച്ചാൽ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.