ഷാർജ: യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ മൂന്ന് വർഷമായി നടത്തി വരുന്ന ദേര എഫ്.സി ഫുട്‌ബോൾ ടൂർണമെന്റ്ന്റെ നാലാം സീസൺ ഷാർജയിലെ വാണ്ടേർസ് സ്റ്റേഡിയത്തിൽ വെച്ച് ഏഴിന് വെള്ളിയാഴ്ച വൈകീട്ട് നടക്കും.

24 ടീമുകൾ ഉൾപ്പെട്ട ഓൾ ഇന്ത്യ സെവൻസ് ഫുഡ്‌ബോളും 6 ടീമുകൾ ഉൾപ്പെടുന്ന ആർ.ടി.സി കോർപ്പറേറ്റ് കപ്പിനുള്ള കളികളുമാണ് ഉണ്ടായിരിക്കുക. അതോടൊപ്പം കാണികൾക്ക് വേണ്ടി അൽ-നൂർ പോളിക്ലിനിക്ക് ഒരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്.

പരിപാടിയിലേക്ക് എല്ലാ ഫുഡ്‌ബോൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0529686757 എന്ന നമ്പറിൽ ബന്ധപ്പെടുക.