ഡെർബി: ഡെർബി ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ വരും തലമുറയ്ക്ക് സമുദായ അവബോധം നൽകുവാൻ പഠന ക്ലാസ്സ് ആരംഭിച്ചു. യൂണിറ്റ് അംഗമായ സണ്ണി രാഗമാലികയാണ് പഠന ക്ലാസ്സിന് നേതൃത്വം നൽകുന്നത്.

ക്‌നാനായ സമുദായ ചരിത്രം, ആചാരങ്ങൾ, സമുദായത്തിന്റെ സംഭാവനകൾ എന്നിങ്ങനെ വിവിധ മേഖലകൾ യുവ തലമുറയെ മനസ്സിലാക്കി കൊടുത്തു സമുദായ സ്‌നേഹം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഠന ക്ലാസ്സ് ആംഭിച്ചതെന്ന് യൂണിറ്റ് പ്രസിഡന്റ് ജെയിംസ് ആകശാല പറഞ്ഞു.