- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
റൂൾ ബുക്ക് അദ്ധ്യക്ഷന് നേരേ വലിച്ചറിഞ്ഞ് സഭയിൽ നിന്ന് ഇറങ്ങിപ്പോക്ക്; തൃണമൂൽ കോൺഗ്രസ് രാജ്യസഭ എംപി ഡെറക് ഒബ്രിയന് സസ്‌പെൻഷൻ; ഈ സമ്മേളന കാലയളവിൽ സഭയിൽ പ്രവേശിക്കാൻ ആവില്ല; പ്രതിപക്ഷം ബഹളം കൂട്ടിയത് തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലിന് എതിരെ
ന്യൂഡൽഹി: തൃണമൂൽ രാജ്യസഭാ എംപി ഡെറക് ഒബ്രിയനെ സസ്‌പെൻഡ് ചെയ്തു. ഈ സമ്മേളന കാലയളവിലേക്കാണ് സസ്‌പെൻഷൻ. രാജ്യസഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തുന്നതിനിടെ, അദ്ധ്യക്ഷന് നേരേ റൂൾ ബുക്ക് വലിച്ചെറിഞ്ഞു എന്നാണ് ആരോപണം.. 12 എംപിമാരുടെ സസ്‌പെൻഷനും തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലിനും എതിരെയാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്.
കർഷക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിച്ചതിനാണ് ഏറ്റവും അവസാനം തന്നെ സസ്‌പെൻഡ് ചെയ്തതെന്ന് ഡെറക് ഒബ്രിയൻ പറഞ്ഞു. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബിൽ അവതരിപ്പിച്ച് ബിജെപി പാർലമെന്റിനെ പരിഹാസ്യമാക്കുന്നതിൽ പ്രതിഷേധിച്ചതിനാണ് ഇന്നത്തെ സസ്‌പെൻഷൻ. ഈ ബില്ലും വൈകാതെ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കാം, ഡെറക് ഒബ്രിയൻ പറഞ്ഞു.
അതേസമയം, വോട്ടേഴ്സ് ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം അടങ്ങിയ തെരഞ്ഞെടുപ്പു പരിഷ്‌കരണ ബിൽ രാജ്യസഭ പാസാക്കി. ഇന്നലെ ലോക്സഭ പാസാക്കിയ ബിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിനിടെ ശബ്ദവോട്ടോടെയാണ് രാജ്യസഭ അംഗീകരിച്ചത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയമമാവും.
ബിൽ സെലക്ട് കമ്മിറ്റി വിടണമെന്ന് നിർദ്ദേശിച്ച് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നെങ്കിലും ശബ്ദവോട്ടോടെ സഭ അതു തള്ളി. ബിൽ വോട്ടിനിടണമെന്ന് ഡെറിക് ഒബ്രിയൻ ആവശ്യപ്പെട്ടു. വോട്ടെടുപ്പു നടത്തുന്നതിന് അംഗങ്ങൾ ഇരിപ്പിടങ്ങളിലേക്കു മടങ്ങണമെന്ന് അധ്യക്ഷപദത്തിൽ ഉണ്ടായിരുന്ന ഹരിവംശ് നിർദ്ദേശിച്ചു. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ മുദ്രാവാക്യം വിളി തുടർന്നതോടെ ശബ്ദവോട്ടോടെ ബിൽ പാസാക്കുകയായിരുന്നു. തുടർന്നു റൂൾ ബുക്ക് വലിച്ചെറിഞ്ഞ ഡെറിക് ഒബ്രിയൻ സഭയിൽനിന്ന് ഇറങ്ങിപ്പോയി. തുടർന്നു തൃണമൂൽ, ഇടത്, ഡിഎംകെ, എൻസിപി അംഗങ്ങളും സഭ വിട്ടു.
ബിജെപി, ജെഡിയു, വൈഎസ്ആർ കോൺഗ്രസ്, എഐഎഡിഎംകെ, ബിജെഡി, ടിഎംസി-എം എന്നീ പാർട്ടികൾ ബില്ലിനെ അനുകൂലിച്ചു. വോട്ടർ പട്ടികയുടെ ശുദ്ധീകരണത്തിന് ബിൽ സാഹചര്യമൊരുക്കുമെന്ന് ഈ പാർട്ടികളുടെ അംഗങ്ങൾ പറഞ്ഞു.
ബിൽ വോട്ടർമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കോൺഗ്രസ്, ടിഎംസി, സിപിഐ, സിപിഎം, ഡിഎംകെ, എസ്‌പി എന്നീ പാർട്ടികൾ കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ