- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാധാകൃഷ്ണന്റെ പെണ്ണുകേസ് എൽക്കുന്നില്ലെന്ന് വന്നപ്പോൾ അധോലോക മാഫിയാ തലവന്മാരുടെ അടുത്ത ബന്ധുവാക്കി മാറ്റി ദേശാഭിമാനി; ലഹരിമരുന്ന് മാഫിയയുടെ ഇടനിലക്കാരനും ഇടുക്കിയിലെ കഞ്ചാവ് മാഫിയയുടെ അടുപ്പക്കാരനും ആക്കി പാർട്ടി പത്രം; എന്നിട്ടെന്തേ റിട്ടയർ ആവുന്നതിന് മുമ്പുവരെ എല്ലാം രഹസ്യമാക്കി വച്ചതെന്ന് ചോദിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: സിപിഎമ്മിനെതിരെ സമീപകാലത്തെ ഏറ്റവും ഗുരുതരമായ ആരോപണമാണ് കഴിഞ്ഞ കുറച്ചുദിവസമായി ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്. ആദ്യം കേസ് അന്വേഷിച്ച ഡിവൈഎസ്‌പി രാധാകൃഷ്ണൻ കേസന്വേഷണത്തിൽ കണ്ട കാര്യങ്ങൾ പറഞ്ഞതിന്റെ പേരിൽ ക്രൂശിക്കപ്പെടുന്നു. പെൻഷൻ പോലും തടയുന്ന വിധത്തിൽ സിപിഎം ഭരിക്കുമ്പോൾ ഈ ഉദ്യോഗസ്ഥനെതിരെ നീക്കങ്ങൾ നടക്കുമ്പോൾ അതിനേ ന്യായീകരിക്കുകയാണ് പാർട്ടി പത്രമായ ദേശാഭിമാനി. ഫസൽവധം അന്വേഷിക്കുന്നതിനിടെ കേസിലെ പ്രതി കൊടി സുനിയിൽ നിന്ന് കിട്ടിയ മൊഴിയാണ് കേസ് പാർട്ടിയുടെ ഉന്നതങ്ങൾക്ക് പങ്കുണ്ടെന്ന വിവരം പുറത്തുകൊണ്ടുവരുന്നത്. കാരായി രാജനും ചന്ദ്രശേഖരനും ഫസൽവധത്തിൽ പങ്കുണ്ടെന്ന മൊഴി വന്നതോടെയാണ് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിതന്നെ വിഷയത്തിൽ ഇടപെടുന്നതെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ കേസന്വേഷിച്ച ഈ ഉദ്യോഗസ്ഥനെ ക്രൂശിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. കേസന്വേഷണത്തിൽ നിന്ന് മാറ്റിയതിന് പിന്നാല രാധാകൃഷ്ണനെ പെണ്ണുകേസിൽ കുടുക്കി ഒതുക്കാനായിരു്ന്നു ശ്രമം നടന്നത്. ഇ
തിരുവനന്തപുരം: സിപിഎമ്മിനെതിരെ സമീപകാലത്തെ ഏറ്റവും ഗുരുതരമായ ആരോപണമാണ് കഴിഞ്ഞ കുറച്ചുദിവസമായി ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്. ആദ്യം കേസ് അന്വേഷിച്ച ഡിവൈഎസ്‌പി രാധാകൃഷ്ണൻ കേസന്വേഷണത്തിൽ കണ്ട കാര്യങ്ങൾ പറഞ്ഞതിന്റെ പേരിൽ ക്രൂശിക്കപ്പെടുന്നു. പെൻഷൻ പോലും തടയുന്ന വിധത്തിൽ സിപിഎം ഭരിക്കുമ്പോൾ ഈ ഉദ്യോഗസ്ഥനെതിരെ നീക്കങ്ങൾ നടക്കുമ്പോൾ അതിനേ ന്യായീകരിക്കുകയാണ് പാർട്ടി പത്രമായ ദേശാഭിമാനി. ഫസൽവധം അന്വേഷിക്കുന്നതിനിടെ കേസിലെ പ്രതി കൊടി സുനിയിൽ നിന്ന് കിട്ടിയ മൊഴിയാണ് കേസ് പാർട്ടിയുടെ ഉന്നതങ്ങൾക്ക് പങ്കുണ്ടെന്ന വിവരം പുറത്തുകൊണ്ടുവരുന്നത്.
കാരായി രാജനും ചന്ദ്രശേഖരനും ഫസൽവധത്തിൽ പങ്കുണ്ടെന്ന മൊഴി വന്നതോടെയാണ് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിതന്നെ വിഷയത്തിൽ ഇടപെടുന്നതെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ കേസന്വേഷിച്ച ഈ ഉദ്യോഗസ്ഥനെ ക്രൂശിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. കേസന്വേഷണത്തിൽ നിന്ന് മാറ്റിയതിന് പിന്നാല രാധാകൃഷ്ണനെ പെണ്ണുകേസിൽ കുടുക്കി ഒതുക്കാനായിരു്ന്നു ശ്രമം നടന്നത്.
ഇത് ഏൽക്കുന്നില്ലെന്ന് വന്നപ്പോൾ ഇപ്പോൾ രാധാകൃഷ്ണൻ മയക്കുമരുന്ന് കേസിൽ പ്രതിയാണെന്ന് സ്ഥാപിക്കാനാണ് ദേശാഭിമാനിയിലൂടെ പാർട്ടിയുടെ ശ്രമം. പെണ്ണുകേസിൽ കുടുക്കാൻ ശ്രമം നടന്നെങ്കിലും അത് വിജയിച്ചില്ല. കോടിയേരി പറഞ്ഞത് കേൾക്കാതെ ഫസൽ കേസിൽ സത്യസന്ധമായി അന്വേഷണം നടത്തിയതോടെയാണ് രാധാകൃഷ്ണൻ പാർട്ടിക്ക് അനഭിമതനാകുന്നത്. ഇതന് പിന്നാലെ ദളിത് പീഡനക്കേസുകൾ അന്വേഷിക്കുന്നതിന്റെ ചുമതലകൂടി ഉണ്ടായിരുന്ന കാലത്ത് രാധാകൃഷ്ണൻ ഇത്തരത്തിൽ മൂന്ന് കേസുകളിൽ പാർട്ടിക്കാരാണ് പ്രതികളെന്നും കണ്ടെത്തി. ഇതെല്ലാം വന്നതോടെ പീഡനം തുടങ്ങി. പിന്നീട് രാധാകൃഷ്ണന്റെ കരിയർ നശിപ്പിക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് പാർട്ടിക്കെതിരെ ഉയരുന്ന ആരോപണം. ഏറ്റവുമൊടുവിൽ പരാതിയുമായി മുഖ്യമന്ത്രി പിണറായിക്ക് മുന്നിൽ എത്തിയെങ്കിലും ആട്ടിപ്പുറത്താക്കി.
രാധാകൃ്ഷ്ണന് മയക്കുമരുന്ന മാഫിയയുമായി അടുത്ത ബന്ധമെന്നാണ് ഇന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത്. പെണ്ണുകേസിൽ കുടുക്കാൻ ശ്രമിച്ചതുപോലെയാണ് പിന്നീട് എക്‌സൈസിലെക്ക് മാറ്റിയതിന് ശേഷം ഇത്തരമൊരു നീക്കം നടന്നതെന്നും ആക്ഷേപം ഉയരുന്നു. ഇതിനെ വലിയ വാർത്തയായി ചിത്രീകരിക്കുകയാണ് ഇപ്പോൾ പാർട്ടി പത്രം.
ദേശാഭിമാനി റിപ്പോർട്ട് ചുവടെ:
തലശേരി ഫസൽ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്‌പി കെ രാധാകൃഷ്ണന് മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. രാധാകൃഷ്ണൻ അഡീഷണൽ എക്‌സൈസ് കമീഷണറായി ജോലിചെയ്യുന്ന ഘട്ടത്തിൽ ഉയർന്ന ആരോപണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇടുക്കി ജില്ലയിലെ കഞ്ചാവുമാഫിയയുമായുള്ള ബന്ധം വിവരിക്കുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് സിഐഡി എസ്‌പി എൻ രാമചന്ദ്രനാണ് അന്വേഷണം നടത്തിയത്. രാമചന്ദ്രന്റെ അന്വേഷണ റിപ്പോർട്ട് നടപടിക്ക് ശുപാർശ ചെയ്ത് 2015 ഡിസംബറിൽ അന്നത്തെ ഡിവൈഎസ്‌പിക്കുവേണ്ടി എഡിജിപി എ കെ സിൻഹ സർക്കാരിന് സമർപ്പിച്ചു.
എന്നാൽ, അന്നത്തെ യുഡിഎഫ് സർക്കാർ ഇതിൽ ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം വീണ്ടും പരാതി ഉയർന്നപ്പോഴാണ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാധാകൃഷ്ണനെ സസ്‌പെൻഡ് ചെയ്തത്.
ഇടുക്കിയിലെ കഞ്ചാവ് മാഫിയയുമായുള്ള ബന്ധവും പലരിൽനിന്നുമായി ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. എക്‌സൈസ് അക്കാദമി ആൻഡ് റിസർച്ച് സെന്റർ പ്രിൻസിപ്പൽ ആയിരുന്ന കെ മോഹനന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് സിഐഡി അന്വേഷണം. ഇടുക്കി ജില്ലയിൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ, ഡിവൈഎസ്‌പി എന്നീ തസ്തികകളിൽ ജോലിനോക്കിയിട്ടുള്ള രാധാകൃഷ്ണന് പല അധോലോക മാഫിയാ തലവന്മാരുമായി അടുത്ത ബന്ധമുള്ളതായി അന്വേഷണത്തിൽ വെളിപ്പെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇടുക്കി ജില്ലയിൽ മൂർഖൻ ഷാജി എന്ന പേരിൽ അറിയപ്പെടുന്ന കഞ്ചാവ് കച്ചവടക്കാരനുമായി രാധാകൃഷ്ണന് അടുത്ത ബന്ധമുണ്ട്. എക്‌സൈസ് രേഖകളിൽ 'ഇൻഫോർമർ' എന്ന് രേഖപ്പെടുത്തിയിട്ടുള്ള മൂർഖൻ ഷാജി ഈ മേൽവിലാസമുപയോഗിച്ച് കഞ്ചാവ് കടത്തുന്നയാളാണ്. രാധാകൃഷ്ണൻ അഡീഷണൽ എക്‌സൈസ് കമീഷണറായിരിക്കെ ഇടുക്കി ജില്ലയിൽ വരുമ്പോഴെല്ലാം താമസസ്ഥലത്തെ നിത്യ സന്ദർശകനായിരുന്നു ഷാജി. രാധാകൃഷ്ണന്റെ ഔദ്യോഗിക വാഹനത്തിൽ ഇരുവരും ഒന്നിച്ച് യാത്രചെയ്യാറുണ്ടായിരുന്നു.
എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ പാലിക്കേണ്ട പെരുമാറ്റച്ചട്ടം പാലിച്ചില്ല. കേസുകൾ തീർപ്പാക്കുന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥരിൽനിന്ന് മദ്യം വാങ്ങിപ്പിക്കാറുണ്ട്. ഉദ്യോഗസ്ഥർ വാങ്ങിവയ്ക്കുന്ന മദ്യം സ്ത്രീകളെ പറഞ്ഞയച്ചാണ് കൊണ്ടുവരാറ്. പൊലീസ് സേനയിൽനിന്ന് ഡെപ്യൂട്ടേഷൻ വഴി എക്‌സൈസിന്റെ ഉന്നതങ്ങളിലെത്തിയ ഉദ്യോഗസ്ഥന്റെ പ്രവർത്തനം സേനയുടെ യശസ്സിന് കളങ്കമുണ്ടാക്കുന്നതാണ് എന്നീ പരാമർശങ്ങളും റിപ്പോർട്ടിലുണ്ട്.
രാധാകൃഷ്ണനെതിരെ വീണ്ടും പരാതി ഉയർന്നപ്പോൾ നടത്തിയ പരിശോധനയിലാണ് യുഡിഎഫ് കാലത്ത് പൂഴ്‌ത്തിയ റിപ്പോർട്ട് കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ 2016 ഒക്ടോബർ 24ന് സസ്‌പെൻഡ് ചെയ്തു. 2016 നവംബറിൽ ഐപിഎസ് കൺഫർ ചെയ്യുന്നവരുടെ പട്ടികയിൽ രാധാകൃഷ്ണനുമുണ്ടായിരുന്നു. എന്നാൽ, സസ്‌പെൻഷനിലുള്ള മോശം സർവീസ് ചരിത്രമുള്ള ഉദ്യോഗസ്ഥന് ചുമതല നൽകേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനെതിരെ രാധാകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി ഉണ്ടായില്ല. - ഇതായിരുന്നു ദേശാഭിമാനി റിപ്പോർട്ട്.