- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ദേശി സൂപ്പർസ്റ്റാർ യുഎസ്എ' കിക്ക് ഓഫ് വർണാഭമായി
ഹൂസ്റ്റൺ: സൗന്ദര്യത്തിനു മലയാളത്തികവ് നൽകിയ, ഹൂസ്റ്റണിന്റെ മനം കവർന്ന മിസ് മലയാളി യു.എസ്.എ 2018 നു ശേഷം ചുരുങ്ങിയ കാലം കൊണ്ടു അമേരിക്കയിലെ കലാ സംസ്‌കാരിക രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ ലക്ഷ്മി പീറ്റർ ഒരുക്കുന്ന മറ്റൊരു കലാ സംരംഭമായ 'ദേശി സൂപ്പർസ്റ്റാർ യുഎസ് എ 2019' ന്റെ കിക്ക് ഓഫ് ചടങ്ങുകൾ ശ്രദ്ധേയമായി. ഡിസംബർ 15 നു ലക്ഷമി ഡാൻസ് അക്കാഡമിയിൽ വച്ച് നടന്ന കിക്ക് ഓഫ് ചടങ്ങിൽ ഹൂസ്റ്റണിലെ ടെലിവിഷൻ, റേഡിയോ, പത്ര മാധ്യമ രംഗത്തെ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. അമേരിക്കയിലെ ഏറ്റവും മികച്ച ടാലെന്റ്‌റ് കോണ്ടെസ്റ്റ് ആയി മാറുന്ന ദേശി സൂപ്പർസ്റ്റാർ യുഎസ് എ 2019' ന്റെ ലോഞ്ചിങ് ഫ്രീഡിയ എന്റർടൈന്മെന്റ് സാരഥികളായ ഡോ.ഫ്രീമു വർഗീസ്, ഡയസ് ദാമോദരൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ജെസ്സി സെസിൽ (ഡയമണ്ട് സ്‌പോൺസർ - ജെ.സി. വിക്ടറി ഇൻസ്റ്റിറ്റ്യൂട്ട്) ജഗൻ, അനീഷ് ജോസഫ് (പ്ലാറ്റിനം സ്‌പോൺസർ - അവാന്റ് ഫിനാൻഷ്യൽ ഗ്രൂപ്പ്) അലക്‌സ്, സെന്തിൽ, സജി ഹെഗ്ഡെ, എസ്.കെ. ചെറിയാൻ, ലിഡ തോമസ്, ബാബു ചാക്കോ, ഷിനു ഏബ്രഹാം, സൈമൺ വാ
ഹൂസ്റ്റൺ: സൗന്ദര്യത്തിനു മലയാളത്തികവ് നൽകിയ, ഹൂസ്റ്റണിന്റെ മനം കവർന്ന മിസ് മലയാളി യു.എസ്.എ 2018 നു ശേഷം ചുരുങ്ങിയ കാലം കൊണ്ടു അമേരിക്കയിലെ കലാ സംസ്‌കാരിക രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ ലക്ഷ്മി പീറ്റർ ഒരുക്കുന്ന മറ്റൊരു കലാ സംരംഭമായ 'ദേശി സൂപ്പർസ്റ്റാർ യുഎസ് എ 2019' ന്റെ കിക്ക് ഓഫ് ചടങ്ങുകൾ ശ്രദ്ധേയമായി.
ഡിസംബർ 15 നു ലക്ഷമി ഡാൻസ് അക്കാഡമിയിൽ വച്ച് നടന്ന കിക്ക് ഓഫ് ചടങ്ങിൽ ഹൂസ്റ്റണിലെ ടെലിവിഷൻ, റേഡിയോ, പത്ര മാധ്യമ രംഗത്തെ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. അമേരിക്കയിലെ ഏറ്റവും മികച്ച ടാലെന്റ്‌റ് കോണ്ടെസ്റ്റ് ആയി മാറുന്ന ദേശി സൂപ്പർസ്റ്റാർ യുഎസ് എ 2019' ന്റെ ലോഞ്ചിങ് ഫ്രീഡിയ എന്റർടൈന്മെന്റ് സാരഥികളായ ഡോ.ഫ്രീമു വർഗീസ്, ഡയസ് ദാമോദരൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ജെസ്സി സെസിൽ (ഡയമണ്ട് സ്‌പോൺസർ - ജെ.സി. വിക്ടറി ഇൻസ്റ്റിറ്റ്യൂട്ട്) ജഗൻ, അനീഷ് ജോസഫ് (പ്ലാറ്റിനം സ്‌പോൺസർ - അവാന്റ് ഫിനാൻഷ്യൽ ഗ്രൂപ്പ്) അലക്‌സ്, സെന്തിൽ, സജി ഹെഗ്ഡെ, എസ്.കെ. ചെറിയാൻ, ലിഡ തോമസ്, ബാബു ചാക്കോ, ഷിനു ഏബ്രഹാം, സൈമൺ വാളച്ചേരിൽ, ജോർജ് ഈപ്പൻ, ജോൺ.ഡബ്ലിയു.വർഗീസ്, റെയ്‌ന സുനിൽ, ജോർജ് പോൾ, റേഷ്മാ കേയ്റ്റ്‌ലിൻ, ഷീബ ജേക്കബ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഏപ്രിൽ 28 നു ഹൂസ്റ്റനിൽ വച്ച് ചരിത്ര വിജയം കുറിച്ച സൗന്ദര്യ മത്സരത്തിന് ശേഷം കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ വ്യത്യസ്ത താലന്തുകൾ പ്രദർ ശിപ്പിക്കുവാനുള്ള വേദി ഒരുക്കുകയാണ് ലക്ഷമി ഈ ഷോയിൽ കൂടെ. 5 വയസ്സിനു മുകളിൽ പ്രായമുള്ള ഏവർക്കും ഈ വ്യത്യസ്ത ടാലെന്റ്‌റ് കോണ്ടെസ്റ്റിൽ പങ്കെടുക്കുവാൻ സാധിക്കും. നൃത്തം, പാട്ട് തുടങ്ങി ഏതൊരു താലന്തും പ്രദർശിപ്പിച്ചു ഒരു 'സ്റ്റാർ' ആയി മാറാൻ ഒരു സുവർണ്ണാവസരമാണ് ഈ ടാലെന്റ്‌റ് കോണ്ടെസ്റ്റ് എന്ന് ലക്ഷമി പീറ്റർ പറഞ്ഞു.
വീഡിയോയിൽ കൂടിയും നേരിട്ടും നടത്തുന്ന ഓഡിഷനു ശേഷം വിജയികളാകുന്ന ഫൈനലിസ്റ്റുകൾക്കു ഫെബ്രുവരി 16 നു നടക്കുന്ന ഷോയിൽ തങ്ങളുടെ മിന്നുന്ന പ്രകടനം നടത്തി സൂപ്പർ സ്റ്റാറാകാവുന്നതാണ്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും നൽകുന്നതാണ്. റജിസ്‌ട്രേഷനും പ്രവേശന ടിക്കറ്റിനും www.humtumdesi.com സന്ദർശിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്; 972 369 9184
റിപ്പോർട്ട് : ജീമോൻ റാന്നി